വിധവാ പെൻഷൻ അട്ടിമറിക്കാൻ അനുവദിക്കില്ല : സംസ്ഥാന വനിതാ ലീഗ്

സംസ്ഥാനത്തെ വിധവാ പെൻഷൻ സംവിധാനം അട്ടിമറിക്കാനുള്ള സർക്കാരിന്റെ നീക്കം അനുവദിക്കില്ലെന്ന് സംസ്ഥാന വനിതാ ലീഗ്. വിധവാ പെൻഷൻ ലഭിക്കുന്നതിന് വേണ്ടി വർഷം തോറും ഗസറ്റഡ് ഓഫീസർ അറ്റസ്റ്റ് ചെയ്ത സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്ന നടപടി പുനപ്പരിശോധിക്കണമെന്നും ഗസറ്റഡ് ഓഫീസർക്കു പകരം വിവാഹം കഴിച്ചിട്ടില്ലെന്ന് വിധവ സ്വയം സത്യവാങ്ങ്മൂലം നൽകുന്ന തരത്തിലേക്ക് തീരുമാനത്തിൽ മാറ്റം വരുത്തി വിധവാ പെൻഷൻ സംവിധാനം സുതാര്യമാക്കണമെന്നും വനിതാ ലീഗ് ആവശ്യപ്പെട്ടു. നവോത്ഥാനത്തിലെ സ്ത്രീ രാഷ്ട്രീയം എന്ന വിഷയത്തിൽ സംസ്ഥാന വനിതാ ലീഗ് സംഘടിപ്പിച്ച മേഖലാ സെമിനാറിൽ അവതരിപ്പിച്ച പ്രമേയത്തിലാണ് വനിതാ ലീഗ് ഈ ആവശ്യമുന്നയിച്ചത്. സംസ്ഥാന വനിതാ ലീഗ് പ്രസിഡന്റ് സുഹറ മമ്പാട് പ്രമേയം അവതരിപ്പിച്ചു. സെമിനാറിൽ നവോത്ഥാനത്തിലെ സ്ത്രീ രാഷ്ട്രീയം എന്ന വിഷയത്തിൽ സംസ്ഥാന വനിതാ ലീഗ് ജനറൽ സെക്രട്ടറി അഡ്വ.പി. കുൽസു ,എ.ഐ.സി.സി അംഗം പ്രൊഫ : കെ.എ തുളസി, സംസ്ഥാന വനിതാ ലീഗ് സെക്രട്ടറി സെറീനാ ഹസീബ്, പി.ഹംസ, അഡ്വ :അബ്ദുൽ ഖലീൽ, തുടങ്ങിയവർ പ്രസംഗിച്ചു. പാലക്കാട്,

തൃശൂർ ജില്ലകളിലെ വനിതകൾ പങ്കെടുത്ത സെമിനാർ സംസ്ഥാന മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് സി.എ.എം കരീം സാഹിബ് ഉദ്ഘാടനം ചെയ്തു. കാരാകുറുശ്ശിയിൽ നടന്ന സെമിനാറിൽ സംസ്ഥാന വനിതാ ലീഗ് പ്രസിഡണ്ട് സുഹറ മമ്പാട് അധ്യക്ഷത വഹിച്ചു. പാലക്കാട് ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് കളത്തിൽ അബ്ദുള്ള, ജില്ലാ മുസ്ലിം ലീഗ് ജെനെറൽ സെക്രട്ടറി മരക്കാര്മാരായമംഗലം, വനിതാ ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ ബീഗം സാബിറ ടീച്ചർ, ദളിത് വനിതാലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി സജിതാ വിനോദ്, വനിതാ ലീഗ് സംസ്ഥാന ഭാരവാഹികളായ , പി.സഫിയ, സബീന മറ്റപ്പള്ളി, ബ്രസീലിയ, അഡ്വ.സാജിതാ സിദ്ധിഖ്, കെ.എം പാലക്കാട്‌ വനിത ലീഗ് ജില്ല പ്രസിഡന്റ്‌ കെ എം സാലിഹ ടീച്ചർ,തൃശ്ശർ ജില്ല വനിതാ ലീഗ് ജില്ല പ്രസിഡന്റ്‌ അഡ്വ :നഫീസ, പാലക്കാട്‌ ജില്ല വനിത ലീഗ് ജനറൽ സെക്രട്ടറി ഷംല ഷൗക്കത്ത്, ഷീലാ ബാലൻ, ഹസീനാ വഹാബ്, ആമിന ടീച്ചർ,ജസീറ തുടങ്ങിയവർ പ്രസംഗിച്ചു.

Related