കാഞ്ഞിരപ്പുഴ പഞ്ചായത്തിൽ പ്രസിഡണ്ട് സ്ഥാനം ബുധനാഴ്ച രാജിവക്കുമെന്ന് സി പി എം

കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്തിൽ ഭരണകൈമാറ്റത്തിൽ സങ്കീർണതയേറുന്നു. പ്രസിഡണ്ട് സ്ഥാനം ബുധനാഴ്ച രാജിവക്കുമെന്ന് സി പി എം അറിയിച്ചു. ഇത് സംബന്ധിച്ച് നിർണ്ണായക ഇടതു മുന്നണി യോഗത്തിലാണ് തീരുമാനം. ഇതെ സമയം മുന്നണി ധാരണ പ്രകാരം പദവി വിട്ടൊഴിയേണ്ട വൈസ് പ്രസിഡണ്ട് രത്നാവതിയുടെ നിലപാടാണ് സങ്കീർണ്ണമാവുന്നത്. ഇവരുടെ രാജിക്കാര്യത്തിൽ അവ്യക്ത നില നിൽക്കുന്നു. ഇതിനിടെ രത്നാവതിയുടെ അസാന്നിധ്യവും ദുരൂഹത വർദ്ദിപ്പിക്കുന്നു. നിലവിലെ പ്രസിഡണ്ട് വി.കെ.ഷംസുദ്ദീൻ ബുധനാഴ്ച വൈകിട്ട് മൂന്നു മണിയോടെ രാജി സമർപ്പിക്കുമെന്ന് കാഞ്ഞിരപ്പുഴ

എൽ ഡി എഫ് ചെയർമാനും, സി പി എം നേതാവുമായ കെ.എ. വിശ്വനാഥൻ അറിയിച്ചു. ഇതേ സമയം രത്നാവതി യുടെ രാജി കത്തിൽ രാജിവക്കുന്നത് 2019 ഏപ്രിൽ മാസത്തിലെന്ന തിയ്യതി കുറിച്ചിട്ടുള്ളത് തൃപ്തികരമല്ലെന്നും വിശ്വനാഥൻ പറഞ്ഞു. ബുധനാഴ്ച ഷംസുദ്ദീനൊപ്പം രാജിവച്ചൊഴിഞ്ഞില്ലെങ്കിൽ രത്നാവതിക്കെതിരെ ഇടതുമുന്നണി ഒറ്റക്കെട്ടായി അവിശ്വാസം കൊണ്ടുവരുമെന്നും അദ്ദേഹം അറിയിച്ചു. പാർട്ടി തീരുമാനമനുസരിച്ച് താൻ രാജി വക്കുകയാണെന്നന്നും ഭരണ കാലയളവിൽ പഞ്ചായത്തിൽ നിരവധി വികസന പ്രവർത്തനങ്ങൾ നടത്താൻ കഴിഞ്ഞന്നും വി.കെ.ഷംസുദ്ദീൻ പറഞ്ഞു.

Related