കാഞ്ഞിരപ്പുഴയില്‍ രാജിയ്ക്ക് തയ്യാറായില്ലെങ്കില്‍ വൈസ് പ്രസിഡന്റിനെതിരെ നടപടിയുണ്ടാകുമെന്ന് സി.പി.ഐ.

കാഞ്ഞിരപ്പുഴ പഞ്ചായത്ത് ഭരണസമിതിയിൽ ഇടതു മുന്നണിയിലെ ഭരണമാറ്റം. രാജിക്കാര്യത്തിൽ അവ്യക്ത സൃഷ്ടിച്ച വൈസ് പ്രസിഡണ്ട് രത്നാവതിക്കെതിരെ സി പി ഐയിലും, മുന്നണിയിലും സമ്മർദ്ദമേറുന്നു. മുന്നണി നേതൃത്വത്തിന് രത്നാവതി നൽകിയ രാജിക്കത്തിൽ തീയ്യതി നീട്ടിയിട്ടതാണ് വിവാദമാവുന്നത്. ഇത് സംബന്ധിച്ച് രൂക്ഷമായ പ്രതികരണവുമായി സി പി ഐ നേതൃത്വം രംഗത്തെത്തി. ഒരു വ്യക്തിയുടെ വാശിക്കു മുന്നിലും പാർട്ടി മുട്ടുമടക്കില്ലെന്ന് സി പി ഐ കോങ്ങാട് മണ്ഡലം

സെക്രട്ടറി പി.മണികണ്ഠൻ അറിയിച്ചു. മുന്നണി തീരുമാനങ്ങൾക്കതീതമായി നിലകൊള്ളുന്ന വ്യക്തികളെ പുറത്താക്കുക തന്നെ ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു. മുന്നണി ധാരണ പ്രകാരം സി പി എമ്മിനൊപ്പം പദവി രാജിവച്ചൊഴിയേണ്ട രത്നാവതി വിസമ്മതിച്ചാൽ നടപടികളിലേക്ക് നീങ്ങുമെന്ന് സി പി ഐ കാഞ്ഞിരപ്പുഴ ലോക്കൽ കമ്മിറ്റി സെക്രട്ടറി ചിന്ന കുട്ടനും അറിയിച്ചു. എന്നാൽ ഇക്കാര്യം അവരെ അറിയിക്കാനായി നേരിട്ടോ, ഫോണിലോ ബന്ധപ്പെടാൻ കഴിയുന്നില്ലെന്നും ചിന്നക്കുട്ടൻ പറഞ്ഞു.

Related