അരകുർശ്ശി ഉദയർക്കുന്ന് ഭഗവതി ആറാട്ടിനെഴുന്നള്ളി, മണ്ണാർക്കാട് പൂരം തുടങ്ങി.

തട്ടകത്തിൽ പൂരാഘോഷത്തിന്റെ ആരവം തീർത്ത് അരകുർശ്ശി ഉദയർക്കുന്ന് ഭഗവതി  അർധരാത്രിയോടെ ആറാട്ടിനെഴുന്നള്ളി. മണ്ണാർക്കാട് പൂരത്തിന് തുടക്കം കുറിച്ചുള്ള ആറാട്ടെഴുന്നള്ളിപ്പിന് സാക്ഷിയാവാൻ ആയിരങ്ങൾ ക്ഷേത്ര കവാടത്തിനു മുന്നിൽ തടിച്ചു കൂടി. ഇവർക്കിടയിലൂടെ കോമരങ്ങൾ തീർത്ത വഴിയിലൂടെ ഭഗവതി ആറാട്ടിനെഴുന്നള്ളി. ഇതോടെ തട്ടകത്തിൽ പൂരം

പിറന്നു. ഇനി ഏഴുനാൾ മണ്ണാർക്കാടിന് ആഘോഷമാണ്. പഴമയുടെ പ്രൗഡിയും പുതുമയുടെ പൊലിമയും നിറം പകരുന്ന പൂരത്തിന് പതിനായിരങ്ങളാണ് പങ്കെടുക്കുക. ജാതിമത വ്യത്യാസമില്ലാതെ എല്ലാവരും നെഞ്ചിലേറ്റുന്ന ഉത്സവമാണ് മണ്ണാർക്കാട് പൂരം. പൂരാഘോഷ നാളുകളിൽ എല്ലാ ദിവസവും രാവിലെയും വൈകിട്ടും ഭഗവതി ആറാട്ടിനെഴുന്നള്ളും.

Related