എളമ്പുലാശ്ശേരി നാലുശ്ശേരി ഭഗവതി ക്ഷേത്രത്തിൽ പൂരാഘോഷത്തിനു കൊടിയേറി.

എളമ്പുലാശ്ശേരി നാലുശ്ശേരി ഭഗവതി ക്ഷേത്രത്തിൽ പൂരാഘോഷത്തിനു കൊടിയേറി. ഇന്നെ രാത്രി നടന്ന കൊടിയേറ്റത്തിനു ‌സാക്ഷിയാവൻ കാവിലമ്മയുടെ തിരുമുറ്റത്ത് ആയിരങ്ങളെത്തി. 20 നാണ് ദേശപ്പൂരം. ഇന്ന് പൂരം പുറപ്പാട്, 16ന് ഇടയാറാട്ട്, 17ന് കൂട്ടു വിളക്ക്. 18ന് ചെറിയ ആറാട്ട് എന്നിവ നടത്തും. 19 ന് വലിയ വലിയാറാട്ട് നാളിൽ ഉച്ചയ്ക്ക് ശേഷം 5 മണിക്ക് പഞ്ചാരി മേളം, കാഴ്ചശീവേലി, പഞ്ചവാദ്യം,

രാത്രി 11ന് ഡബിൾ തായമ്പക, പുലർച്ചെ 2.45ന് ശീവേലി എഴുന്നള്ളിപ്പ്, 3.30ന് ദേശക്കാളകളുടെ സംഗമം എന്നിവ നടത്തും. 20 നാണു ദേശപ്പൂരം. രാവിലെ 8 മണിക്ക് പഞ്ചാരി മേളം, 3.45ന് കാള വേല ഇളക്കൽ, 4 മണിക്ക് ദേശവേലയിളക്കൽ, 4.15ന് ദേശപ്പൂര സംഗമം. 6 മണി മുതൽ ദേശവേലകളുടെ ക്ഷേത്ര പ്രദക്ഷിണം. 21 ന് ആറാടി കുടിവെയ്പ്പോടെ സമാപിക്കും.

Related