കാഞ്ഞിരപ്പുഴ പഞ്ചായത്തിൽ ഊർജ്ജ കിരൺ പദ്ധതി സംഘടിപ്പിച്ചു.

കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്തിൽ ഊർജ്ജ സംരക്ഷണത്തിനായുള്ള ബോധവത്ക്കരണം നടന്നു. ഊർജ്ജ കിരൺ 2018,19 എന്ന പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. കേരള സെന്റർ ഫോർ എൻവയോൺമെന്റ് ഡെവലപ്മെന്റ് എനർജി മാനേജ്മെന്റിന്റെ നേതൃത്വത്തിലാണ് ബോധവത്ക്കരണം നടത്തിയത്. പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങ് കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.മണികണ്ഠൻ ഉദ്ഘാടനം

ചെയ്തു. വൈദ്യുതിയുടെ ഉപഭോഗം നിയന്ത്രിക്കാൻ ജനങ്ങൾ ശ്രദ്ധിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തുടർന്ന് ഊർജ കാര്യശേഷിയും, സംരക്ഷണവുമെന്ന വിഷയത്തിൽ ജനങ്ങൾക്ക് ബോധവത്ക്കരണ ക്ലാസ് നടത്തി. കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് രമണി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്തംഗങ്ങളായ രത്നാവതി,സുമലത, സാബു, നുസ്രത്ത് തുടങ്ങിയവർ പങ്കെടുത്തു.

Related