കെ.എസ്.ആര്‍.ടി.സി. ബസിന്റെ ചില്ല് തകര്‍ത്ത പ്രതിക്ക് ആറ് മാസം കഠിന തടവും 32000 രൂപ പിഴയും.

ബസ്ചാര്‍ജ് നല്‍കാതെ കെ.എസ്.ആര്‍.ടി.സി.യില്‍ സഞ്ചരിക്കവെ ബസ്സില്‍ നിന്നും ഇറക്കി വിട്ടതിനെ തുടര്‍ന്ന് ബസിന്റെ ചില്ലുകള്‍ കല്ലെറിഞ്ഞ് നാശനഷ്ടങ്ങള്‍ വരുത്തിയതിന് പാലക്കാട് പുതുപ്പരിയാരം കുന്നുമ്മേല്‍ അമ്പലത്തില്‍ വീട്ടില്‍ ജബ്ബാറിനെ ആറ് മാസം കഠിന തടവിനും 32,000 രൂപ പിഴയടയ്ക്കാനും പാലക്കാട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് അരവിന്ദ് ബി .എടയോടി ശിക്ഷ വിധിച്ചു. പൊതുമുതല്‍ നശീകരണ നിരോധനനിയമപ്രകാരം 32,000 രൂപ

നഷ്ടപരിഹാരമായി കെ.എസ്.ആര്‍.ടി.സി.ക്കു നല്‍കുവാനും കോടതി ഉത്തരവായി . ഹേമാംബിക നഗര്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രോസിക്യൂഷനു വേണ്ടി സീനിയര്‍ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ പി. പ്രേംനാഥ് ഹാജരായി . 2015 ഡിസംബര്‍ 29ന് രാത്രി 10 .30 ന് പാലക്കാട് നിന്നും കോഴിക്കോട് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി. ബസിന് പ്രതി പുതുപ്പരിയാരം ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് സ്റ്റോപ്പ് പരിസരത്ത് വച്ച് കല്ലെറിഞ്ഞു നാശനഷ്ടങ്ങള്‍ വരുത്തുകയായിരുന്നു.

Related