ജനപ്രതിനിധിയായാല്‍ ഒരോ നിയോജക മണ്ഡലങ്ങളിലും എം.പി ഓഫീസ് തുറക്കുമെന്ന് വി.കെ ശ്രീകണ്ഠന്‍.

യു.ഡി.എഫ്. ലോക്സഭ സ്ഥാനാർത്ഥി വി.കെ.ശ്രീകണ്ഠന്റെ തെരഞ്ഞെടുപ്പ് പര്യടനം കോങ്ങാട് മണ്ഡലത്തിൽ നടന്നു. രാവിലെ വാഴേമ്പുറത്താണ് കാരാ കുർശി പഞ്ചായത്തിലുള്ള പ്രചരണം ആരംഭിച്ചത്. തുടർന്ന് കാരാകുർശി, കിളിരാനി, പുല്ലിശ്ശേരി, മുണ്ടമ്പോക്ക് തുടങ്ങിയ കേന്ദ്രങ്ങളിൽ സന്ദർശനം പൂർത്തിയാക്കി. വിയകുർശിയിലാണ് കാഞ്ഞിരപ്പുഴ പഞ്ചായത്തിലുള്ള പ്രചരണത്തിന് തുടക്കം കുറിച്ചത്. അലങ്കരിച്ച തുറന്ന വാഹനത്തിലെത്തിയ സ്ഥാനാർത്ഥിക്ക് ഊഷ്മളമായ സ്വീകരണമാണ് കേന്ദ്രത്തിലൊരുക്കിയത്. തുടർന്ന് വാഹനത്തിൽ നിന്നിറങ്ങിയ

വി.കെ.ശ്രീകണ്ഠൻ ജനങ്ങളെയോരോന്നായി നേരിട്ട് വോട്ടഭ്യർത്ഥിച്ചു. തന്നെ വിജയിപ്പിച്ചാൽ നാടിന്റെ വികസനത്തിനായി പ്രവർത്തിക്കുമെന്ന് സ്വീകരണത്തിന് നൽകിയ മറുപടി പ്രസംഗത്തിൽ വി.കെ.ശ്രീകണ്ഠൻ അറിയിച്ചു. പൊതുജനങ്ങൾക്ക് രാഷ്ട്രീയ ഇടനിലക്കാരില്ലാതെ 24 മണിക്കൂറും തന്നെ സമീപിക്കാം. ഇതിനായി ജില്ലയിലെ മുഴുവൻ നിയോജക മണ്ഡലങ്ങളിലും എം.പി.ഓഫീസ് തുറക്കും. പാർട്ടി ഓഫീസുകളിൽ നിന്ന് മാറി ഇതിലൂടെ പൊതുജനങ്ങൾക്കുള്ള ഇടപെടലിന് സുതാര്യത ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Related