അനധികൃതമായി കടത്തിയ 10 ടണ്‍ കറുവപ്പട്ടത്തൊലി കല്ല്യാണക്കാപ്പില്‍ നിന്ന് പിടികൂടി.

നിലമ്പൂര്‍ ഫ്‌ളയിംഗ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ മണ്ണാര്‍ക്കാട് ആര്‍.ആര്‍.ടി യും തിരുവിഴാംകുന്ന് വനംവകുപ്പുദ്യോഗസ്ഥരും ചേര്‍ന്ന് നടത്തിയ പരിശാധനയില്‍ അനധികൃതമായി കടത്തിയ ഒരു ലോഡ് കറുപ്പത്തൊലിയും കടത്താനുപയോഗിച്ച ലോറിയും പിടികൂടി. കോഴിക്കോട് ഫ്‌ളയിംഗ് സ്‌ക്വാഡ് ഡി.എഫ്.ഒ ധനേഷ്‌കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെയടിസ്ഥാനത്തില്‍ മണ്ണാര്‍ക്കാട് കല്ല്യാണക്കാപ്പ് വെച്ച് നടത്തിയ

വാഹനപരിശോധനയിലാണ് 110 ചാക്കുകളിലായി ഏകദേശം പത്ത് ടണ്‍ തൂക്കം വരുന്ന കറുവപ്പട്ടത്തൊലി പിടികൂടിയത്. വായനാട്ടിലെ പനമരം ഭാഗത്ത് നിന്നും തമിഴ്‌നാട് തേനി ഭാഗത്തേക്ക് കൊണ്ടുപോകുകയായിരുന്നു. ഏകദേശം 4 ലക്ഷം രൂപ വിലവരുന്നതാണ് ഇവ. പ്രതി ഇബ്രാഹീമിനെ കസ്റ്റഡിയിലെടുത്ത് തിരുവിഴാംകുന്ന് വനംസ്റ്റേഷന്‍ അധികൃതര്‍ക്ക് കൈമാറി.

Related