കൂട്ടയോട്ടം, അഗ്‌നിശമനസേന വാഹന പ്രദര്‍ശനം : ദേശീയ ഫയർ സർവീസ് ദിനം മണ്ണാര്‍ക്കാട് വിപുലമായി ആചരിച്ചു.

ദേശീയ ഫയർ സർവീസ് വാരാചരണത്തിന്റെ ഭാഗമായി മണ്ണാർക്കാട് വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. 1944 ഏപ്രിൽ 14 ന് മുംബൈ പോർട്ടിൽ സ്ഫോടക വസ്തുക്കളുമായി വന്ന ബ്രിട്ടീഷ് കപ്പലിന് തീപിടിച്ച് ഉണ്ടായ വൻ അഗ്നിബാധയിൽ രക്ഷാപ്രവർത്തനം നടത്തുന്നതിനിടയിൽ 66 ധീരരായ അഗ്നിശമന സേനാംഗങ്ങൾ അതി ദാരുണമായി വെന്തുമരിച്ചു. അഗ്നിശമന സേന ചരിത്രത്തിലെ ഏറ്റവും വലിയ ആ ധീര രക്തസാക്ഷിത്വത്തിന്റെ ജ്വലിക്കുന്ന സ്മരണ പുതുക്കുന്നതിന്റെ ഭാഗമായി 1968 മുതലാണ് ഏപ്രിൽ 14 ഇന്ത്യാ ഗവൺമെന്റ്

ദേശീയ അഗ്നിശമന സേനാ ദിനമായി ആചരിച്ചുവരുന്നത്. വട്ടമ്പലം ഫയർസ്റ്റേഷനിലാണ് ഔദ്യോഗിക പരിപാടികൾക്ക് ആരംഭം കുറിച്ചത്. പതാക ഉയർത്തലിന് ശേഷം കോടതിപടിയിൽ നിന്ന് കൂട്ടയോട്ടം നടന്നു. നാടിന്റെ രക്ഷാപ്രവർത്തനങ്ങളിൽ നിർണായക പങ്കു വഹിക്കുന്ന അഗ്നിശമന സേനക്ക് ജനങ്ങളുടെ നിസ്വാർത്ഥമായ സഹായം നൽകേണ്ടത് അനിവാര്യമാണെന്ന് ചടങ്ങിൽ കെ.പി.എസ്.പയ്യനടം അഭിപ്രായപ്പെട്ടു. തുടർന്ന് അദ്ദേഹം കൂട്ടയോട്ടത്തിന് ഫ്ലാഗ് ഓഫ് നൽകി. കോടതിപടി മുതൽ നെല്ലിപ്പുഴ വരെയാണ് കൂട്ടയോട്ടം നടന്നത്. പരിപാടിയുടെ ഭാഗമായി ഫയർഫോഴ്സ് വാഹനങ്ങളുടെയും, ഉപകരണങ്ങളുടെയും പ്രദർശനവും നടന്നു.

Related