സെല്ലോ മൊബൈൽസ് മണ്ണാര്‍ക്കാട് ആശുപത്രിപ്പടിയില്‍ തുറന്ന് പ്രവർത്തനമാരംഭിച്ചു.

വിഷു പുലരിയിൽ മണ്ണാർക്കാടിന് കൈ നീട്ടമായി സെല്ലോ മൊബൈൽസ് തുറന്ന് പ്രവർത്തനമാരംഭിച്ചു. ആശുപത്രിപടിയിലാണ് വിപുലമായ മൊബൈൽ ശേഖരത്തോടെ സെല്ലോ മൊബൈൽസ് ആരംഭിച്ചിട്ടുള്ളത്. മണ്ണാർക്കാട് സി.ഐ.ടി.പി.ഫർഷാദ് സ്ഥാപനത്തിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചു. തുടർന്ന് ആദ്യ വിൽപന ഡോ.ആസിഫ്, മുഹമ്മദ് അഫിസ് തുടങ്ങിയവർ ഏറ്റുവാങ്ങി. ഉദ്ഘാടന ദിനത്തിൽ പ്രത്യേക ഓഫറായ 399 രൂപക്ക് ഡ്യുവൽ സിം, ക്യാമറയോടു കൂടിയ കളർ മൊബൈൽ നൂറ്റി

അമ്പതോളം പേർക്ക് നൽകി. ലോകോത്തര ബ്രാന്റുകളായ ആപ്പിൾ ഐ ഫോൺ, സാംസങ്ങ്, നോക്കിയ, വിവോ, ഒപ്പോ, മൈക്രോമാക്സ് തുടങ്ങിയ ഫോണുകളുടെ വിപുല ശേഖരമാണ് സെല്ലോ മൊബൈൽ സിലുള്ളത്. ഓൺലൈൻ ബ്രാൻറുകളായ റെഡ്മി, എം.ഐ. എന്നിവയുടെ ലഭ്യതയും ഉറപ്പാക്കുന്നു. വിപണനത്തിന് പുറമേ എല്ലാ കമ്പനികളുടെയും മൊബൈൽ ഫോൺ സർവീസും ഉത്തരവാദിത്തത്തോടെ ചെയ്തു കൊടുക്കുന്നു. എക്സ്ചേഞ്ച് ഓഫറും സെല്ലോ മൊബൈൽ സിൽ ഒരുക്കിയിട്ടുണ്ട്.

Related