കലാശക്കൊട്ടിന് ഹരമേകി തെങ്കരയിലെ യു ഡി എഫും സജീവമായി.

കലാശക്കൊട്ടിന് ഹരമേകി തെങ്കരയിലെ യു ഡി എഫും സജീവമായി. ലോക്സഭാ സ്ഥാനാർത്ഥി വി.കെ. ശ്രീകണ്ഠന്റെ വിജയം ലക്ഷ്യമിട്ട് വിവിധ കേന്ദ്രങ്ങളിൽ പ്രചരണം നടന്നു. തെങ്കരയിൽ നിന്നാരംഭിച്ച പരിപാടി മുണ്ടക്കണ്ണി, ചേറുംകുളം, തത്തേങ്ങലം, കൈതച്ചിറ

തുടങ്ങി നിരവധി കേന്ദ്രങ്ങളിൽ പര്യടനം നടത്തി. ലോക്സഭാംഗം എം.ബി.രാജേഷ് നാമമാത്രമായ വികസനമാണ് മണ്ഡലത്തിൽ നടത്തിയതെന്ന് തെങ്കര പഞ്ചായത്തംഗം ടി.കെ.ഫൈസൽ അഭിപ്രായപ്പെട്ടു. പഞ്ചായത്തംഗം എം.ഹംസ, ഗിരിഷ് ഗുപ്ത ,ശിഹാബ് കുന്നത്ത് തുടങ്ങിയവർ പങ്കെടുത്തു.

Related