ശക്തികാട്ടി എല്‍.ഡി.എഫ് കലാശക്കൊട്ട്.

പതിനേഴാം ലോക് സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന് സമാപനം കുറിച്ച് മണ്ണാർക്കാട് നഗരത്തിൽ രാഷ്ട്രീയ കക്ഷികകളുടെ നേതൃത്വത്തിൽ കലാശകൊട്ട് നടന്നു. സി പി എം പാർട്ടി ഓഫീസ് മുതൽ ബസ് സ്റ്റാന്റ്

പരിസരം വരെയാണ് ഇടതുപക്ഷത്തിനായി പരിധി നിശ്ചയിച്ചത്. എം.ബി.രാജേഷിന് മുഖച്ചിത്രങ്ങളും, പാർട്ടി കൊടികളുമായി പ്രവർത്തകർ പരിപാടിയിൽ സജീവമായി. ബാന്റ് വാദ്യങ്ങളും ആർപ്പു വിളികളുമായി ഏറെ നേരത്തെ പ്രചരണത്തിന് ശേഷമാണ് കലാശകൊട്ടിന് സമാപനമായത്.

Related