യു ഡി എഫ് കലാശക്കൊട്ടിനിടെ പോലീസ് ലാത്തി വീശി. കലാശക്കൊട്ട് അലങ്കോലമായി.

തെരഞ്ഞെടുപ്പ് പ്രചരണത്തിൽ മണ്ണാർക്കാട് നഗരത്തിലെ കലാശകൊട്ട്. യു ഡി എഫ് പ്രവർത്തകർക്കെതിരെ പോലീസ് ലാത്തി വീശി. അഞ്ച് പേർക്ക് പരിക്കേറ്റു. വൈകിട്ട് അഞ്ചര മണിയോടെ ആൽത്തറയിലാണ് സംഭവം. യു ഡി എഫിന് ആൽത്തറ മുതൽ നെല്ലിപ്പുഴ വരെയും, എൽ ഡി എഫിന് സി പി എം പാർട്ടി ഓഫീസ് മുതൽ ബസ് സ്റ്റാന്റ് വരെയും, ബി ജെ പി ക്ക് ആൽത്തറ മുതൽ പോലീസ് സ്റ്റേഷൻ

പരിസരം വരെയുമാണ് കലാശകൊട്ടിന് പരിധി നിശ്ചയിച്ചിരുന്നത്. എന്നാൽ യു ഡി എഫ്, ബിജെപി പ്രവർത്തകരുടെ കലാശകൊട്ട് ആൽത്തറയിൽ സംഗമിച്ചതോടെ പിരിഞ്ഞു പോകാൻ പോലീസ് ആവശ്യപ്പെട്ടു. തുടർന്നാണ് യു ഡി എഫ് പ്രവർത്തകർക്കെതിരെ ലാത്തി ചാർജുണ്ടായത്. ഇതിനെ തുടർന്ന് പ്രവർത്തകർ ഏറെ ക്ഷുഭിതരായി. അനുനയിപ്പിക്കാൻ നേതാക്കളും ഏറെ ബുദ്ധിമുട്ടി. പ്രതിഷേധവുമായി ദേശീയപാതയിൽ സമരം ആരംഭിച്ചെങ്കിലും നേതൃത്വം ഇടപെട്ട് മാറ്റി. പോലീസ് നിഷ്ഠൂരമായി അണികളെ മർദ്ദിച്ചതായി നേതൃത്വം ആരോപിച്ചു.

Related