മധുവിന്റെ സഹോദരി ചന്ദ്രിക സി.പി.ഒ ആയി കേരള പോലീസ് ജോലിയിൽ പ്രവേശിച്ചു.

അട്ടപ്പാടിയിൽ ആൾക്കൂട്ടം മർദ്ദിച്ചു കൊലപ്പെടുത്തിയ മധുവിന്റെ സഹോദരി നാടിന്റെ സുരക്ഷ സേനയിലേക്ക്. ചന്ദ്രിക ഇന്ന് പോലീസ് ജോലിയിൽ പ്രവേശിച്ചു. ആദിവാസി മേഖലയിൽ നിന്ന് പ്രത്യേക നിയമനം വഴിയാണ് വനിത സി പി ഒ ആയി ചന്ദ്രിക തെരഞ്ഞെടുക്കപ്പെടുന്നത്. കുലദൈവമായ മല്ലീശ്വരന്റെ നിയോഗം എന്നാണ് ചന്ദ്രികയും അമ്മ മല്ലികയും ഇതിനെ കുറിച്ചു പറയുന്നത്. മോർച്ചറിയിൽ സഹോദരൻ മധുവിന്റെ മൃതദേഹം

കിടക്കുമ്പോൾ പോലീസ് ജോലിക്കുള്ള ഇന്റർവ്യൂവിൽ തന്റെ ഊഴം കാത്ത് വരി നിൽക്കുകയായിരുന്നു ചന്ദ്രിക. തുടർന്ന് മധുവിന്റെ നൊമ്പരം നിറഞ്ഞ ഒർമ്മകളുമായാണ് പരിശീലനം പൂർത്തിയാക്കിയത്. ആകെ 74 പേരിൽ ചന്ദ്രിക ഉൾപ്പെടെ 15 പേരാണ് പാലക്കാട് ജില്ലയിൽ നിന്നുള്ളത്. മലപ്പുറത്ത് നിന്ന് 8 പേരും, ബാക്കി വയനാട്ടിൽ നിന്നുമാണുള്ളത്. ചന്ദ്രികയുടെ ഭർത്താവ് മുരുകൻ സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിൽ യുഡി സിയാണ്.

Related