തൂത പൂരത്തിനിടെ ആന ഇടഞ്ഞ് പാപ്പാന് പരിക്കേറ്റു.

തൂത പൂരത്തിനിടെ ആന ഇടഞ്ഞ് പാപ്പാന് പരിക്കേറ്റു. പൂരത്തിനായി ആനകള്‍ അണിനിരന്നതിനിടെയാണ് സംഭവം. പട്ടാമ്പി മണികണ്ഠന്‍ എന്ന ആനയാണ് ഇടഞ്ഞത്. ആനയുടെ ചവിട്ടേറ്റ് പാപ്പാന്റെ കാല്‍ എല്ല് പൊട്ടി.

മറ്റൊരാനയുടെ തിടമ്പ് തലയില്‍ വീണ് ഒരാള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ ചെര്‍പ്പുളശ്ശേരി കേരള മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എഴുനള്ളിപ്പിനിടെ അസ്വസ്ഥത പ്രകടിപ്പിച്ച 3 ആനകളെ കുടമാറ്റത്തിന് അണിനിരത്തിയില്ല.

Related