ചേറുംകുളം അശ്വാരൂഢ ശാസ്താ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം സമാപിച്ചു.

ചേറുംകുളം അയ്യപ്പന്‍പള്ളിയാല്‍ അശ്വാരൂഢ ശാസ്താ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം സമാപിച്ചു. ജില്ലയിലെ ഏക അശ്വാരൂഢ ക്ഷേത്രമായ ചേറുംകുളത്ത് വെള്ളി,ശനി ദിവസങ്ങളിലാണ് പ്രതിഷ്ഠാദിനം നടന്നത്. അഷ്ട്രദ്രവ്യ മഹാഗണപതിഹോമം, പ്രസാദ്ഊട്ട്, ഭഗവല്‍സേവ, കലശപൂജ, ഉഷപൂജ,

തുടങ്ങിയവ ചടങ്ങുകളുടെ ഭാഗമായി നടന്നു. അണ്ടലാടി ശങ്കരന്‍ നമ്പൂതിരി നേതൃത്വം നല്‍കി. ക്ഷേത്രത്തില്‍ എല്ലാ മാസവും പൗര്‍ണ്ണമി ദിവസം മുനീശ്വര പൂജയും, ആദ്യ ശനിയാഴ്ച്ച കാര്യസാദ്ധ്യ മഹാ പുഷ്പാഞ്ജലി എന്നിവ നടക്കുന്നുണ്ട്.

Related