പയ്യനെടം ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍ ഭക്ഷ്യ കിറ്റ് വിതരണവും മികച്ച വിദ്യാര്‍ത്ഥികള്‍ക്ക് ആദരവും നല്‍കി.

പയ്യനെടം ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍ ഭക്ഷ്യ കിറ്റ് വിതരണവും മികച്ച വിദ്യാര്‍ത്ഥികള്‍ക്ക് ആദരവും നല്‍കി. മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് കളത്തില്‍ അബ്ദുള്ള മുഖ്യ പ്രഭാഷണം നടത്തി. ഉന്നത വിജയികള്‍ക്കുള്ള ഉപഹാര സമര്‍പ്പണവും കളത്തില്‍ നിര്‍വ്വഹിച്ചു. സി.എച്ച് സെന്ററിലേക്കുള്ള വിഹിത

സമര്‍പ്പണം വാര്‍ഡ് ലീഗ് പ്രസിഡന്റ് എം.കെ അലി, പഞ്ചായത്ത് ലീഗ് ജനറല്‍ സെക്രട്ടറി അസീസ് പച്ചീരി തുടങ്ങിയവര്‍ നിര്‍വ്വഹിച്ചു. അബ്ബാസ്, ടി.പി മുഹമ്മദ് മുസ്‌ലിയാര്‍, കറുകില്‍ മുഹമ്മദാലി, മുഹമ്മദാലി അന്‍സാരി, ഹുസൈന്‍ കോളശ്ശേരി, മുസ്തഫ വറോടന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related