അഗളിയിൽ വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ചു വന്നിരുന്ന കരിമ്പ് ജ്യൂസ് വിൽപ്പന ശാല അടച്ചു പൂട്ടി.

അഗളി ഗവ : ഹൈസ്കൂളിനു സമീപം വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ചു വന്നിരുന്ന കരിമ്പ് ജ്യൂസ് വിൽപ്പനശാല ആരോഗ്യ വകുപ്പ് അടച്ചു പൂട്ടി. പൂപ്പൽ പിടിച്ച ഉപ്പിലിട്ട നെല്ലിക്ക, കാരറ്റ്, തേൻ നെല്ലിക്ക എന്നിവ പിടിച്ചെടുത്ത് നശിപ്പിച്ചു. തുരുമ്പ് പിടിച്ച തകരപ്പാട്ടയിലാണ് തേൻ നെല്ലിക്കയും മറ്റും സൂക്ഷിച്ചിരുന്നത്. കരിമ്പിന്റെ അവശിഷ്ട്ടങ്ങളും മാറ്റുമാലിന്യങ്ങളും അലക്ഷ്യമായി

വലിച്ചെറിഞ്ഞിരുന്നു. കാലാവധി കഴിഞ്ഞ സോസുകളും ഇവിടെ സൂക്ഷിച്ചിരുന്നു. പൊതുജനാരോഗ്യ നിയമം ലംഘിച്ചും ലൈസൻസ് ഇല്ലാതെയും പ്രവർത്തിച്ചു വന്നിരുന്ന 6 സ്ഥാപനങ്ങൾക്ക് എതിരെ നടപടി സ്വീകരിച്ചു.5000 രൂപ പിഴ ഈടാക്കി. ഹെൽത്തി കേരള പരിപാടിയുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിൽ ഹെൽത്ത് ഇൻസ്പെക്ടർ റ്റോംസ് വർഗീസ്, സ്കറിയ പി.സി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അഗിൽ ജോയ് എന്നിവർ പങ്കെടുത്തു

Related