ഇന്നലെ ചെരിഞ്ഞ മംഗലാംകുന്ന് ഗണപതിയുടെ ജഡം സംസ്‌കരിച്ചു.

മംഗലാംകുന്ന് ആനത്തറവാട്ടിലെ ഗജവീരൻ ഗണപതി ചെരിഞ്ഞു. വെള്ളിയാഴ്ച വൈകുന്നേരം നാലരയോടെയാണ് 75 വയസ്സ് പ്രായമായ ഗണപതി വാർധക്യ സഹജമായ അസുഖത്തെ തുടർന്ന്‌ മംഗലാംകുന്ന് ആനത്താവളത്തിൽ ചെരിഞ്ഞത്. 14 ന് തൂത പൂരത്തിനായിരുന്നു അവസാനമായി എഴുന്നള്ളിച്ചത്. കോന്നി ആനക്കൂട്ടില്‍നിന്ന് ഏഴാംവയസ്സില്‍ കൊല്ലത്തെ അന്നപൂര്‍ണേശ്വരി ഹോട്ടലുകാര്‍ വാങ്ങി. തുടര്‍ന്ന് കുറെക്കാലം തിരുവിതാംകൂറിലെ വ്യവസായ ഗ്രൂപ്പായ പോബ്‌സണ്‍ ഗ്രൂപ്പിന്‍േറതായിരുന്നു ഗണപതി. ഇവരില്‍നിന്ന് സിനിമാതാരം ബാബുനമ്പൂതിരി വാങ്ങി. 1989-90ലാണ്

ഗണപതിയെ മംഗലാംകുന്ന് സഹോദരന്‍മാരായ എം.എ. ഹരിദാസും എം.എ. പരമേശ്വരനും സ്വന്തമാക്കുന്നത്. നിരവധി സിനിമകളിലും ഗണപതി അഭിനയിച്ചിട്ടുണ്ട്. ലക്ഷണമൊത്ത പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിലും പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങൾക്ക് തിടമ്പേറ്റിയിട്ടുണ്ട്. കേരളത്തിലുടനീളം മംഗലാംകുന്ന് ഗണപതിക്ക് ഫാൻസ്‌ അസോസിയേഷനുകളും ഉണ്ട്. സംസ്കാരം ശനിയാഴ്ച ഉച്ചയോടെ വാളയാർ വനത്തിൽ നടന്നു. ഇതോടെ മംഗലാംകുന്ന് ആനത്തറവാട്ടിലെ ആനകളുടെ എണ്ണം ഒമ്പതായി കുറഞ്ഞു

Related