സ്ത്രീ ശാക്തീകരണം പ്രായോഗികമാവാൻ ഇനിയും സജീവരാകേണ്ടതുണ്ട് : തച്ചമ്പാറ കുടുംബശ്രീ അരങ്ങ് 2019 സംഘടിപ്പിച്ചു

കടന്നു വന്ന വഴികളിലൂടെ നേടിയെടുത്ത സാധ്യതകളെ ഉപയോഗപ്പെടുത്തുന്നതാകണം സ്ത്രീ ശാക്തീകരണവും സ്വാതന്ത്ര്യവുമെന്ന് ജില്ലാ പഞ്ചായത്തംഗം സന്ധ്യ ടീച്ചർ പറഞ്ഞു.തച്ചമ്പാറ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ വാർഷിക പരിപാടികൾ അരങ്ങ് 2019 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. ദാരിദ്ര്യനിര്‍മാര്‍ജന സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങളില്‍ നല്ലൊരു പങ്ക് കുടുംബശ്രീ വഴിയാണ് നാട്ടിൽ നടപ്പിലായിട്ടുത്. അവർ ഊർജ്ജത്തോടെയും ആർജ്ജവത്തോടെയും സ്വയം പര്യാപ്തതക്ക് ഇനിയും പുതിയ തുടക്കം നല്‍കേണ്ട അവസ്ഥാവിശേഷമാണ്

നിലവിലുള്ളതെന്നും സന്ധ്യ പറഞ്ഞു. കുടുംബശ്രീ പ്രവര്‍ത്തനങ്ങളുടെ അവലോകനവും അവ ശക്തിപ്പെടുത്താനുള്ള നടപടികളും യോഗം ചർച്ച ചെയ്തു. സിഡിഎസ് ചെയർപേഴ്‌സൺ അന്നമ്മ ജോൺ അധ്യക്ഷയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാജു പഴുക്കാത്തറ,കെ.പി.മൊയ്തു,ജോർജ്ത ച്ചമ്പാറ, ബാബുമാസ്റ്റർ, കെ.ടി.സുജാത തുടങ്ങിയവർ പ്രസംഗിച്ചു. കുടുംബശ്രീ സിഡിഎസ് അംഗങ്ങൾ,ഉദ്യോഗസ്ഥർ ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. സിഡിഎസ് വൈസ് ചെയർപേഴ്സൺ പ്രീത സ്വാഗതവും വത്സല നന്ദിയും പറഞ്ഞു.കുടുംബശ്രീ വനിതകളുടെ വ്യത്യസ്ത കലാപരിപാടികളും അരങ്ങേറി.

Related