നഗര വികസനം : കെട്ടിടം പൊളിച്ചവർക്ക് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനുള്ള നടപടികൾ നഗരസഭ ലളിതമാക്കണമെന്ന് എം.പുരുഷോത്തമൻ

ദേശീയപാത വികസന പ്രവർത്തനങ്ങൾ വൈകിപ്പിക്കുന്നതിനെതിരെ ഓപറേഷൻ അനന്ത ആക്ഷൻ കൗൺസിൽ യോഗം ചേർന്നു. മണ്ണാർക്കാട് റൂറൽ ബാങ്ക് ഹാളിലാണ് യോഗം നടന്നത്. നഗരപാത വികസനത്തിനായി കെട്ടിടം പൊളിക്കാൻ തയാറായിട്ടുള്ളവരോടുള്ള വരോട് നഗരസഭ മോശമായ സമീപനമാണ് സ്വീകരിക്കുന്നതെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച ആക്ഷൻ കൗൺസിൽ കൺവീനർ എം.പുരുഷോത്തമൻ അഭിപ്രായപ്പെട്ടു. കെട്ടിടം പൊളിച്ചവർക്ക് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനുള്ള നടപടികൾ ലളിതമാക്കുമെന്ന് നഗരസഭ നൽകിയ വാക്ക് പാലിക്കണം. ഇല്ലെങ്കിൽ

ഉദ്യോഗസ്ഥർക്കെതിരെ നിയമ നടപടികളിലേക്ക് നീങ്ങും. എം ഇ എസ് കോളേജിലെ മുഹമ്മദ് മുസ്തഫ സ്മാരക വെയിറ്റിങ്ങ് ഷെഡ് പൊളിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ധാരണയിലെത്തിക്കും. മണ്ണാർക്കാടിന്റെ വികസനത്തിനായി ജനങ്ങൾ ഒറ്റക്കെട്ടാവുമ്പോൾ അതിനനുസരിച്ചായിരിക്കണം നഗരസഭ ഉദ്യോഗസ്ഥരുടേയും സമീപനമെന്നും പുരുഷോത്തമൻ പറഞ്ഞു. യോഗത്തിൽ ആക്ഷൻ കൗൺസിൽ ജനറൽ സെക്രട്ടറി ഫിറോസ് ബാബു, അംഗങ്ങളായ പഴേരി ഷെരീഫ്, പി.ഖാലിദ്, റീഗൽ മുസ്തഫ, ബഷീർ കുറുവണ്ണ, സദഖത്തുള്ള പടലത്ത്, പി.ഖാലിദ് തുടങ്ങിയവർ പങ്കെടുത്തു.

Related