കേന്ദ്ര ജനവിരുദ്ധ ബജറ്റ്, പെട്രോള്‍ വിലവര്‍ദ്ധനവ് : ഡി.വൈ.എഫ്.ഐ പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.

കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധബജറ്റിനും, പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലവർദ്ധനവിലും പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പോസ്റ്റ് ഓഫീസ് മാർച്ച് നടത്തി. മണ്ണാർക്കാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. തുടർന്ന് നടന്ന ധർണ്ണ ഡി വൈ എഫ് ഐ ജില്ലാ വൈസ് പ്രസിഡണ്ട്.കെ.സി റിയാസുദ്ദീൻ ഉദ്ഘാടനം ചെയ്തു. ആദ്യ നരേന്ദ്ര മോദി സർക്കാർ സ്വീകരിച്ച കോർപ്പറേറ്റ് അനുകൂല നിലപാട് കൂടുതൽ ശക്തി പ്രാപിച്ചതിന്റെ തെളിവാണ്

ഇത്തവണത്തെ കേന്ദ്ര ബജറ്റെന്ന് റിയാസുദ്ദീൻ അഭിപ്രായപ്പെട്ടു. എന്നാൽ ഇതിനെതിരെ ചോദ്യമുയർത്താൻ കോൺഗ്രസും തയാറാവുന്നില്ല. വലതുപക്ഷ യുവജന സംഘടനകളുടെ സാന്നിധ്യവും കാണാനില്ല. ജനങ്ങളെയാകെ ദുരിതത്തിലാക്കുന്നതാണ് ബജറ്റ്. ഇതിനെതിരെ അവസാന ശ്വാസം വരെ ഡിവൈഎഫ്ഐ പോരാടുമെന്നും റിയാസുദ്ദീൻ പറഞ്ഞു. ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി പ്രസിഡണ്ട് ശ്രീരാജ് വെള്ളപ്പാടം അധ്യക്ഷത വഹിച്ചു.ഭാരവാഹികളായഷാജ് മോഹൻ,നിസാർ മുഹമ്മദ്,ആർ.അനൂജ് ബിനീഷ്, സുഭാഷ് ചന്ദ്രൻ തുടങ്ങിയവർപങ്കെടുത്തു.

Related