മണ്ണാർക്കാട് വാട്ടർ അതോറിറ്റി ഓഫീസിൽ വൻ സാമ്പത്തിക തിരിമറി. വെള്ളക്കരം പിരിച്ചതിൽ 5,70,564 രൂപ കാണാനില്ല. മൂന്നു ജീവനക്കാർക്കെതിരെ ജാമ്യമില്ലാ വകുപ്പിൽ കേസ്.

മണ്ണാർക്കാട് വാട്ടർ അതോറിറ്റി ഓഫീസിൽ വൻ സാമ്പത്തിക തിരിമറി . വെള്ളക്കരം പിരിച്ചതിൽ ലക്ഷങ്ങൾക്ക് തുമ്പില്ല. മൂന്നു ജീവനക്കാർക്കെതിരെ ജാമ്യമില്ലാ വകുപ്പിൽ പോലീസ് കേസെടുത്തു. യു ഡി ക്ലാർക്ക് ടി.വി.ബിജു, എൽ.ഡി ക്ലാർക്ക് നൗഷാദ്, അറ്റന്റന്റ് പി.ബേബി എന്നിവർക്കെതിരെയാണ് കേസ്. മെയ്, ജൂൺ, ജൂലൈ മാസങ്ങളിലെ വെള്ളക്കരം പിരിച്ചതിൽ 4 ദിവസത്തെ പിരിവ് അക്കൗണ്ടിൽ കാണാത്തത് സംബന്ധിച്ച് ജൂലൈ ഏഴിന് അസിസ്റ്റന്റ് എഞ്ചിനീയർ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനെ തുടർന്ന് ഷൊർണ്ണൂർ എക്സിക്യുട്ടിവ് എഞ്ചിനീയർ അന്വേഷണ സമിതിയെ നിയോഗിച്ചു. തുടർന്ന് നടന്ന പരിശോധനയിൽ 12

ദിവസത്തെ പിരിവായ 5,70,564 രൂപ അസി.എഞ്ചിനീയറുടെ നോൺ ഓപ്പറേറ്റീവ് എക്കൗണ്ടിൽ അടച്ചിട്ടില്ലെന്ന് കണ്ടെത്തി. ഇതോടെ ജീവനക്കാർ തുക തിരിമറി നടത്തിയെന്ന നിഗമനത്തിലെത്തുകയായിരുന്നു. എൽ ഡി ക്ലാർക്ക് നൗഷാദ് നൽകിയ ചലാനും, തുകയും അറ്റന്റന്റ് ബേബിയെ ഏൽപ്പിച്ചതായി യുഡി ക്ലാർക്ക് ബിജു പറയുന്നു. എന്നാൽ മൂവരുടെയും പക്കൽ ഇതിനു വേണ്ട രേഖകളൊന്നുമില്ലെന്ന് അസി.എക്സിക്യൂട്ടീവ് എഞ്ചിനീയർ എം.എസ്.ബാബു പരാതിയിൽ പറയുന്നുണ്ട്. വിശ്വാസ വഞ്ചനയുൾപ്പെടെ 407,409, വകുപ്പുകളിലായാണ് കേസെടുത്തിട്ടുള്ളത്. ഇതിൽ ബിജു പ്രമോഷൻ ലഭിച്ച് ജൂൺ ആറ് മുതൽ മട്ടന്നൂർ സബ് ഡിവിഷനിലാണ് ജോലി ചെയ്യുന്നത്.

Related