പയ്യനെടം റോഡിന്റെ നിര്‍മ്മാണത്തില്‍ അഴിമതി : സി.പി.എം പി.ഡബ്ല്യൂ.ഡി ഓഫീസ് ഉപരോധിച്ചു.

പയ്യനെടം റോഡിന്റെ നിര്‍മ്മാണത്തില്‍ അഴിമതി ആരോപിച്ച് കുമരംപുത്തൂര്‍ സി.പി.എം ലോക്കല്‍ കമ്മിറ്റി പി.ഡബ്ല്യൂ.ഡി ഓഫീസ് ഉപരോധിച്ചു. ലോക്കല്‍ സെക്രട്ടറി സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലാണ് സംഘം ഓഫീസിലെത്തിയത്. നിലവില്‍ പ്രവര്‍ത്തിയില്‍ കരാറുകാര്‍ വന്‍ അഴിമതിയാണ് നടത്തിയിട്ടുള്ളത്. ഇത് വകുപ്പ് മന്ത്രി ഉള്‍പ്പെടെ തലങ്ങളില്‍ ബോധ്യപ്പെടുത്തിയതായി നേതാക്കള്‍ പറഞ്ഞു. ചര്‍ച്ചയില്‍ പ്രവൃത്തിയിലെ പോരായ്മകള്‍ പരിഹരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് അസ്സി : എഞ്ചിനീയര്‍ ഉറപ്പ് നല്‍കി. റോഡില്‍ കൂട്ടിയിട്ടിട്ടുള്ള മണ്ണ് മാറ്റി ഗതാഗത യോഗ്യമാക്കും. വെള്ളക്കെട്ടുകള്‍ ഒഴിവാക്കും. അടച്ചിട്ടിരിക്കുന്ന പോകറ്റ് റോഡുകള്‍ക്ക് ബദല്‍

സംവിധാനം ഒരുക്കും. പൊതു സ്ഥലം പരമാവധി ഒഴിവാക്കി കല്‍വെര്‍ട്ടുകളുടെ നീളം വര്‍ധിപ്പിക്കും. വേണ്ട രീതിയില്‍ കമ്പി ഉപയോഗിക്കാതെ നിര്‍മ്മിച്ച ഭാഗത്തെ ഡ്രൈനേജുകള്‍ പൊളിച്ച് പുനര്‍നിര്‍മ്മാണം നടത്തും. തുടര്‍ന്നുള്ള പ്രവര്‍ത്തികള്‍ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ നടത്തുമെന്ന് എ.ഇ ഉറപ്പ് നല്‍കിയതായി നേതാക്കള്‍ പറഞ്ഞു. എം.ഇ.എസ് കോളേജ് മുതല്‍ ബംഗ്ലാവ്കുന്ന് വരെയുള്ള 2 കിലോ മീറ്റര്‍ ദൂരം ഒരാഴ്ച്ചക്കുള്ളില്‍ നിര്‍മ്മാണം നടത്തുമെന്നും എ.ഇ അറിയിച്ചു. നേതാക്കളായ കുമാരന്‍, സുകുമാരന്‍, സോനു ശിവന്‍, രാജീവ് നടക്കാവില്‍, ഐലക്കര മുഹമ്മദാലി തുടങ്ങിയവര്‍ പങ്കെടുത്തു.

Related