സേവ് മണ്ണാര്‍ക്കാട് നിര്‍മ്മിച്ച് നല്‍കുന്ന മൂന്ന് കുടുംബങ്ങള്‍ക്കുള്ള വീടുകളുടെ താക്കോല്‍ദാനം ജൂലൈ 13 ന് നടക്കും.

സേവ് മണ്ണാര്‍ക്കാട് ജനകീയ കൂട്ടായ്മ നിര്‍മ്മിച്ച് നല്‍കുന്ന മൂന്ന് കുടുംബങ്ങള്‍ക്കുള്ള വീടുകളുടെ താക്കോല്‍ദാനം ജൂലൈ 13 ന് നടക്കും. വൈകീട്ട് 3 മണിയ്ക്ക് കെ.എസ്.ഇ.ബിയ്ക്ക് സമീപമാണ് ചടങ്ങ് നടക്കുക. താക്കോല്‍ദാനം എം.പി വി.കെ ശ്രീകണ്ഠന്‍ നിര്‍വ്വഹിക്കും. ചാരിറ്റി ഫണ്ട് സമാഹരണ

സമ്മാനകൂപ്പണ്‍ വിതരണ ഉദ്ഘാടനം എം.എല്‍.എ ഷംസുദ്ദീനും എമര്‍ജന്‍സി കെയര്‍ യൂണിറ്റ് ഉദ്ഘാടനവും ലോഗോ പ്രകാശനവും പി.കെ ശശി എം.എല്‍.എയും നിര്‍വ്വഹിക്കും. വാര്‍ത്താ സമ്മേളനത്തില്‍ സേവ് ചെയര്‍മാന്‍ ഫിറോസ് ബാബു, ഭാരവാഹികളായ അസ്‌ലം അച്ചു, താഹിര്‍, ദീപിക, ജെസ്സി തുടങ്ങിയവര്‍ പങ്കെടുത്തു.

Related