തത്തേങ്ങലം മണല്‍ തുരുത്തിന് താഴ്ഭാഗത്ത് മണ്ണിടിച്ചില്‍ ഭീഷണി. പുഴ പൂര്‍വ്വ സ്ഥിതിയിലാക്കണമെന്ന് നാട്ടുകാരുടെ ആവശ്യം.

തത്തേങ്ങലം പുഴയോരത്ത് മണ്ണിടിച്ചിലിന് സാധ്യതയേറുന്നു. മഴ കനക്കുന്നതോടെ ജീവൻ ഭീഷണിയിലാണ് നിരവധി കുടുംബങ്ങൾ. കഴിഞ്ഞ വർഷത്തെ മഹാപ്രളയത്തെ തുടർന്ന് പുഴ ഗതി മാറിയൊഴുകിയതാണ് മണ്ണിടിച്ചിലിന് കാരണം. അൻപതോളം കുടുംബങ്ങളാണ് ഈ ഭാഗത്ത് താമസമുള്ളത്. തൽസ്ഥിതി തുടർന്നാൽ ഈ ഭാഗം മുഴുവൻ വെള്ളത്തിനടിയിലാവും. സംരക്ഷണഭിത്തി നിർമ്മിച്ച് പുഴയുടെ യഥാർത്ഥ ഗതി

പൂർവ്വസ്ഥിതിയിലാക്കുക മാത്രമാണ് എക പോംവഴിയെന്ന് പ്രദേശവാസികൾ പറയുന്നു. ഇത് സംബസിച്ച് വില്ലേജ് ഓഫീസർ മുതൽ ജില്ലാ കളക്ടർ വരെയുള്ളവർക്ക് അപേക്ഷ നൽകിയിട്ടുള്ളതാണ്. കാലവർഷം ശക്തമാവുന്നതിന് മുൻപെങ്കിലും ഇതിന് പരിഹാരം കണ്ടില്ലെങ്കിൽ പത്തൻപതോളം കുടുംബങ്ങളുടെ ജീവൻ അപകടത്തിലാവും. ഇക്കാര്യത്തിൽ അധികൃതരുടെ ഭാഗത്ത് നിന്ന് അടിയന്തിര നടപടികളുണ്ടാകണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

Related