അരയംകോട് യൂണിറ്റി സ്ക്കൂളില്‍ അമൃത, വർഷിണി ക്ലബുകളുടെ ഉദ്ഘാടനം ജൂലൈ 17 ന് നടക്കും.

മഴയുടെ താളം പുതു തലമുറക്ക് പകരാനൊരുങ്ങി അരയം കോട് യൂണിറ്റി സ്ക്കൂൾ. അമൃത വർഷിണി ക്ലബുകളുടെ ഉദ്ഘാടനം ജൂലൈ 17ന് നടക്കും. വർഷക്കാലമായതോടെ മഴയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് വിദ്യാർത്ഥികൾക്ക് പാഠ്യ ഭാഗമാക്കുന്നത്. ചടങ്ങ് എ ഇ

ഒ അനിൽകുമാർ ഉദ്ഘാടനം ചെയ്യും. സംഗീത മഴ, അക്ഷര മഴ, വർണ്ണമഴ തുടങ്ങി നിരവധി പരിപാടിക്ക് രാവിലെ പത്ത് മണി മുതൽ മൂന്ന് മണി വരെ നടക്കും. പരിപാടികളുടെ വിശദീകരണവുമായി അധ്യാപകർ വാർത്താ സമ്മേളനത്തിൽ പ്രതികരിച്ചു.

Related