മണ്ണാർക്കാട് പോലീസ് സ്റ്റേഷന്റെ വിപുലീകരണം മണ്ണ് മാഫിയയുടെ പണം കൊണ്ടാണെന്ന് പി.ആര്‍ സുരേഷ്.

ഇടതുപക്ഷ സർക്കാരിനെതിരെ യുഡിഎഫ് ആഹ്വാനം ചെയ്ത പ്രതിഷേധം മണ്ണാർക്കാട് നഗരത്തിലും പ്രതിഫലിച്ചു. ബസ് സ്റ്റാന്റ് പരിസരത്ത് ധർണ്ണ സംഘടിപ്പിച്ചു. ഡി സി സി സെക്രട്ടറി പി ആർ സുരേഷ് യോഗം ഉദ്ഘാടനം ചെയ്തു. പിണറായി സർക്കാരിന്റെ ഭരണം കേരളത്തെയാകെ പാപ്പരാക്കിയെന്ന് സുരേഷ്

പറഞ്ഞു. സംസ്ഥാനത്ത് ഉദ്യോസ്ഥരാണ് ഭരണം കൈയാളുന്നത്. മണ്ണാർക്കാട് പോലീസ് സ്റ്റേഷന്റെ വിപുലീകരണം മണ്ണ് മാഫിയയുടെ പണം കൊണ്ടാണെന്നും അദ്ദേഹം ആരോപിച്ചു. ചടങ്ങിൽ നേതാക്കളായ പി.ഖാലിദ്, എം.കെ.സുബൈദ, കെ.സി.അബ്ദുറഹ്മാൻ, അയ്യപ്പൻ, റഫീഖ് കുന്തിപ്പുഴ, സിറാജുദ്ദിൻ, മാസിത, സക്കീന, മുനീറ തുടങ്ങിയവർ പങ്കെടുത്തു.

Related