സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ യു ഡി എഫ് കോട്ടോപ്പാടത്ത്‌ ധർണ നടത്തി

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരങ്ങൾ കവർന്നെടുക്കുന്നതിനെതിരെയും കാരുണ്യ പദ്ധതി നിർത്തലാക്കിയതിനെതിരെയും വൈദ്യുതി ചാർജ് വർധനവിനെതിരെയും യു.ഡി.എഫ് കോട്ടോപ്പാടം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടോപ്പാടം പഞ്ചായത്ത് ഓഫീസിനു മുന്നിൽ ധർണ നടത്തി.മുസ് ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കളത്തിൽ അബ്ദുള്ള ഉദ്ഘാടനം ചെയ്തു. അഞ്ചു വർഷം വിലക്കയറ്റമുണ്ടാകില്ലെന്ന് പ്രഖ്യാപിച്ച് അധികാരത്തിലേറിയ എൽ.ഡി.എഫ് സർക്കാർ വാഗ്ദാന ലംഘനത്തിലൂടെ നിരന്തരം ജനങ്ങളെ വഞ്ചിക്കുകയാണെന്ന് അദ്ദേഹം

അഭിപ്രായപ്പെട്ടു. വൈദ്യുതി നിരക്കിൽ വൻ വർധന വരുത്തിയും കാരുണ്യ ചികിത്സാ സഹായ പദ്ധതി നിർത്തലാക്കിയും ഇടതു സർക്കാർ ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണെന്ന് കളത്തിൽ പറഞ്ഞു. യു.ഡി.എഫ് പഞ്ചായത്ത് കൺവീനർ സി.ജെ.രമേഷ് അധ്യക്ഷനായി.മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് എൻ.ഹംസ,സെക്രട്ടറിമാരായ കല്ലടി അബൂബക്കർ,ടി.എ.സിദ്ദീഖ്,ഡി.സി.സി സെക്രട്ടറി പി. അഹമ്മദ് അഷ്റഫ്, പി.മുരളീധരൻ,എ.അസൈനാർ,പി.കൊച്ചുനാരായണൻ,വി.ഉണ്ണീൻകുട്ടി പ്രസംഗിച്ചു. യു.ഡി.എഫ് പഞ്ചായത്ത് ചെയർമാൻ പാറശ്ശേരി ഹസ്സൻ സ്വാഗതവും കെ.പി.ഉമ്മർ നന്ദിയും പറഞ്ഞു.

Related