കെ എം സി സിയുടെ പ്രവർത്തനങ്ങൾ മാതൃകാപരം : എൻ.ഷംസുദ്ദീൻ എം.എൽ.എ

കെ.എം.സി.സിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ മാതൃകാപരവും സമാനതകളില്ലാത്തതുമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി എൻ.ഷംസുദ്ദീൻ എം.എൽ.എ അഭിപ്രായപ്പെട്ടു. രോഗികളെ പരിരക്ഷിക്കുന്നതിലും സാന്ത്വനിപ്പിക്കുന്നതിലും സി.എച്ച് സെന്ററുകൾക്ക് കെ.എം.സി.സിയും പ്രവാസി സമൂഹവും നൽകുന്ന പിന്തുണ നിസ്തുലമാണെന്നും അദ്ദേഹം പറഞ്ഞു. റിയാദ് കെ.എം. സി.സി മണ്ണാർക്കാട് മണ്ഡലം കമ്മിറ്റി മണ്ണാർക്കാട് സി.എച്ച്.സെന്ററിന് നൽകുന്ന ധനസഹായ കൈമാറ്റ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ചെയർമാൻ റഷീദ് തോട്ടാശ്ശേരി അധ്യക്ഷനായി. സി.എച്ച്.സെന്റർ ചെയർമാൻ ടി.എ.സലാം മാസ്റ്റർ, ജനറൽ സെക്രട്ടറി

അഡ്വ.ടി.എ.സിദ്ദീഖ്, മുസ് ലിം ലീഗ് ജില്ലാ സെക്രട്ടറി എം.എസ്.അലവി,മണ്ഡലം ജനറൽ സെക്രട്ടറി സി.മുഹമ്മദ് ബഷീർ, റിയാദ് കെ. എം.സി.സി ജില്ലാ സെക്രട്ടറി അഷ്റഫ് വെള്ളപ്പാടം, വൈസ് പ്രസിഡണ്ട് കെ.ഇല്യാസ്, സ്വതന്ത്ര കർഷക സംഘം ജില്ലാ പ്രസിഡണ്ട് എം.മമ്മദ്ഹാജി, കറൂക്കിൽ മുഹമ്മദലി, പി.മുഹമ്മദലി അൻസാരി, എം.കുഞ്ഞുമുഹമ്മദ്, റഷീദ് മുത്തനിൽ, ഹമീദ് കൊമ്പത്ത്, ഹുസൈൻ കളത്തിൽ,അസീസ് പച്ചീരി, പി.കെ.ഹമീദ്, യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി കെ.ടി.അബ്ദുള്ള, എം.എസ്.എഫ് ജില്ലാ ട്രഷറർ ബിലാൽ മുഹമ്മദ്, അബ്ബാസ് വെള്ളപ്പാടം പ്രസംഗിച്ചു.

Related