ജില്ല കളക്ടറുടെ നടപടിക്ക് കാത്തു നിൽക്കാതെ ക്വാറി വീണ്ടും പ്രവർത്തിക്കാനുള്ള നീക്കം. മരുതും കാട് ക്വാറിക്കെതിരെ ജനകീയ പ്രതിഷേധം ശക്തമാകുന്നു.

മൂന്നേക്കർ മരുതുംകാട് കരിങ്കല്‍ ക്വാറിയുടെ പ്രവര്‍ത്തനം തുടരാൻ യാതൊരു കാരണവശാലും അനുവദിക്കില്ലെന്ന തീരുമാനവുമായി ജനകീയ സമര സമിതി. ക്വാറിക്ക് മുമ്പിൽ ഇന്നു രാവിലെ പ്രതിരോധം തീർത്തു. കഴിഞ്ഞ ദിവസം ജനകീയ സമിതി ഭാരവാഹികൾ കളക്ടറെ കണ്ട് പരാതി

നൽകിയിരുന്നു. ക്വാറിയുടെ പ്രവർത്തനം പൂര്‍ണമായും അടച്ചു പൂട്ടുന്നത് വരെ സമരം നടത്താനാണ് ജനകീയസമിതിയുടെ തീരുമാനം. പരാതി കിട്ടിയ സാഹചര്യത്തിൽ ക്വാറിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാനും പാരിസ്ഥിതിക ആഘാതം പഠിക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അയക്കുമെന്നാണ് ജില്ലാ കലക്ടര്‍ പരാതിക്കാർക്ക് ഉറപ്പ് കൊടുത്തത്.

Related