കേന്ദ്ര സർക്കാരിന്റെ തൊഴിൽ നിയമങ്ങൾ അട്ടിമറിക്കുന്നതിനെതിരെ മണ്ണാർക്കാട് സംയുക്ത ട്രേഡ് യൂണിയൻ പ്രതിഷേധ ദിനം നടത്തി.

കേന്ദ്ര സർക്കാരിന്റെ തൊഴിൽ നിയമങ്ങൾ അട്ടിമറിക്കുന്നതിനെതിരെയും, പൊതുമേഖല സ്ഥാപനങ്ങളെ സ്വകാര്യവൽക്കരിക്കുന്ന തിനെതിരെയും മണ്ണാർക്കാട് സംയുക്ത ട്രേഡ് യൂണിയൻ മെയ് 22 പ്രതിഷേധ ദിനം നടത്തി. സാമൂഹ്യ അകലം പാലിച്ച് മണ്ണാർക്കാട്ഹെഡ്പോസ്റ്റോഫീസിനു മുന്നിൽ നടന്ന പരിപാടി ഡിവിഷൻ സെക്രട്ടറി കെ. പി. മസൂദ് ഉദ്ഘാടനം ചെയ്തു. ഡിവിഷൻ പ്രസിഡന്റ് എം. കൃഷ്ണകുമാർ അദ്ധ്യക്ഷത

വഹിച്ചു. സിഐടിയു മുനിസിപ്പൽ കമ്മിറ്റി അംഗങ്ങളായ റഷീദ് ബാബു, ഫിറോസ് ദാസൻ, ഹക്കീം മണ്ണാർക്കാട് തുടങ്ങിയവർ പങ്കെടുത്തു. മണ്ണാർക്കാട് വിവിധ കേന്ദ്രങ്ങളിൽ സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ അഖിലേന്ത്യ പ്രതിഷേധ ദിനം നടത്തി. നഗരത്തിൽ നടന്ന പരിപാടി മുൻസിപ്പൽ വൈസ് ചെയർമാൻ ടി. ആർ. സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.

Related