കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ കരിമ്പ പോസ്റ്റ് ഓഫീസിനു മുൻപിൽ പ്രതിഷേധം നടത്തി.

കേന്ദ്ര സർക്കാരിന്റെ തൊഴിലാളി നയങ്ങളിൽ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയൻ പ്രതിഷേധ സമരം നടത്തി. രാജ്യത്തെ തൊഴിൽ നിയമം അട്ടിമറിക്കുകയും പൊതുമേഖലയെ വിറ്റ് തുലയ്ക്കു കയം ചെയ്യുന്ന കേന്ദ്ര സർക്കാർ നയത്തിനെതിരെ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ കരിമ്പ പോസ്റ്റ് ഓഫീസിനു മുൻപിൽ

നടന്ന സമരം എഐടിയുസി ജില്ലാ പ്രസിഡൻറ് പി.ശിവദാസൻ ഉദ്ഘാടനം ചെയ്തു .സിഐടിയു മണ്ണാർക്കാട് ഡിവിഷൻ ജോയിന്റ് സെക്രട്ടറി എൻ.കെ നാരായണൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. അംഗൻവാടി വർക്കേഴ്സ് യുണിയൻ സിവിഷൻ സെക്രട്ടറി രാധ ടീച്ചർ കേരള കർഷകസംഘം പഞ്ചായത്ത് സെക്രട്ടറി പി.ജി വത്സൻ സംസാരിച്ചു.

Related