എം.എസ്.എഫ്‌ കോങ്ങാട് നിയോജകമണ്ഡലം കമ്മിറ്റി പറളി എ.ഇ.ഒ ഓഫീസിലേക്ക് ഉപരോധം നടത്തി.

ദളിത് വിദ്യാർത്ഥിനിയുടെ ആത്മഹത്യ, ഓൺലൈൻ ക്ലാസ്സ്‌, മുഴുവൻ വിദ്യർത്ഥികൾക്കും സൗകര്യമൊരുക്കുക എന്നാവശ്യപ്പെട്ടു എം.എസ്.എഫ്‌ കോങ്ങാട് നിയോജകമണ്ഡലം കമ്മിറ്റി പറളി എ.ഇ.ഒ ഓഫീസിലേക്ക് ഉപരോധം നടത്തി. പാലക്കാട്‌ ജില്ലാ എം.എസ്.എഫ് ട്രഷറർ ബിലാൽ മുഹമ്മദ്‌ ഉപരോധ സമരം ഉദ്ഘാടനം ചെയ്തു. മണ്ഡലം എം.എസ്.എഫ് പ്രസിഡന്റ്‌

ഹകീം എം.ടി അധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി അൽത്താഫ് കരിമ്പ, ജില്ലാ എം.എസ്.എഫ് വൈസ്. പ്രസിഡന്റ്‌ നജീബ് തങ്ങൾ, ഫാസിൽ മുണ്ഡംപോക്ക്, വസീം മാലിക്ക്, ഷെഹിൻ നമ്പിയാമ്പടി, അൻഷാദ്, ഷഹനാസ് പനയംപാടം, ബാദുഷ മണ്ണൂർ, സഫ്വാൻ, ഫാസിൽ എന്നിവർ നേതൃത്വം നൽകി.