നരസിമുക്ക് കൊട്ടമേടിൽ ഇറങ്ങിയ കാട്ടാന ദ്രുത കർമ സേനയുടെ വാഹനം തകർത്തു.

ദ്രുത കർമ സേനയുടെ വാഹനം കാട്ടാന തകർത്തു. ഇന്നലെ പുലർച്ച മുതൽ നരസിമുക്ക് കൊട്ടമേടിൽ ഇറങ്ങിയ കാട്ടാനയെ തിരികെ കാട്ടിലയക്കാൻ ശ്രമവുമായി പിന്നാലെ പോയി നിരീക്ഷിക്കുന്നതിനിടെയാണ് ആന പിൻതിരിഞ്ഞ് ആക്രമണ സ്വഭാവം എടുത്തത്. പഴയ വില്ലേജിന് സമീപമുള്ള ഇന്ദിര കോളനിയിൽ വച്ചാണ് ആക്രമണമുണ്ടായത്. ജീപ്പിൽ സേനയുടെ ഉദ്യോഗസ്ഥർ ഉണ്ടായിരിക്കെ ആന

വാഹനത്തെ കൊമ്പിൽ കോർക്കുകയായിരുന്നു. ജീവനക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. കുറച്ച് ദിവസങ്ങളായി അഗളിയിലും പരിസരങ്ങളിലും ഒറ്റയാൻ ഇറങ്ങൽ പതിവാണ്. പിലാമരത്തിന് സമീപം പകൽ പോലും റോഡിൽ കാട്ടാന ഇറങ്ങി ഗതാഗതം തടസപ്പെടുത്തിയിരുന്നു. അഗളി സെക്ഷൻ ഓഫിസർ ബിനു, ഡ്രൈവർ സിദ്ദീഖ്, ബീറ്റ് ഫോറസ്റ്റ് ഓഫിസർ വിപിൻ, വാച്ചർ രാജേഷും സംഘമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.