പ്രവാസികളോടുള്ള കേന്ദ്ര സർക്കാരിന്റെ അവഗണനക്കെതിരെ കേരള പ്രവാസി സംഘത്തിന്റെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു.

പ്രവാസികളോടുള്ള കേന്ദ്ര സർക്കാരിന്റെ അവഗണനക്കെതിരെ കേരള പ്രവാസി സംഘത്തിന്റെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. മണ്ണാർക്കാട് ഏരിയ കമ്മറ്റിയാണ് പ്രതിഷേധം നടത്തിയത്. പോസ്റ്റോഫിസിന് മുന്നിൽ നടന്ന പരിപാടി കേരള പ്രവാസി സംഘം ജില്ല പ്രസിഡണ്ട് മജീദ് ഉദ്ഘാടനം ചെയ്തു. കേന്ദ്ര സർക്കാർ ഇന്ധന വില കുറയ്ക്കുക, മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നഷ്ട പരിഹാരം നൽകുക,

പ്രവാസി പുനരധിവാസ പദ്ധതി നടപ്പിലാക്കുക, കേരള സർക്കാർ പ്രവാസികൾക്ക് നടപ്പാക്കുന്ന പദ്ധതികൾക്ക് പിന്തുണ നൽകുക, യുഡിഫിന്റെ വഞ്ചന തിരിച്ചറിയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം നടന്നത്. പരിപാടിയിൽ സിഐടിയു ജില്ല കമ്മറ്റി അംഗം കെ.പി.മസൂദ്, ബഷീർ, ജോസ് മത്തായി, മൊയ്തീൻ ആലിക്കൽ, അബ്ദു തെങ്കര തുടങ്ങിയവർ പങ്കെടുത്തു.

Related