കാരാപ്പാടം കന്‍മദപ്പാറയില്‍ സാമൂഹ്യ വിരുദ്ധരുടെ ശല്ല്യം. ഫാമില്‍ നിന്നും ഗര്‍ഭം ധരിച്ചിരുന്ന 2 മുയലുകളെ മോഷ്ട്ടിച്ച് കൊന്നു.

കുമരംപുത്തൂര്‍ കാരാപ്പാടം കന്‍മദപ്പാറയില്‍ സാമൂഹ്യ വിരുദ്ധരുടെ ശല്ല്യം തുടരുന്നതായി നാട്ടുകാരുടെ പരാതി. കോഴി ഉള്‍പ്പെടെയുള്ള വളര്‍ത്തു ജീവികളെയാണ് ഇവര്‍ മോഷ്ട്ടിക്കുന്നത്. തിങ്കളാഴ്ച്ച പുലര്‍ച്ചെ ഇവിടെയുള്ള ഫാമില്‍ നിന്നും മുയലിനെ മോഷ്ട്ടിച്ചു. ഗര്‍ഭം ധരിച്ചിരുന്ന 2 മുയലുകളെയാണ് സാമൂഹ്യ വിരുദ്ധര്‍ മോഷ്ട്ടിച്ചത്. തുടര്‍ന്ന് ഇതിനെ പുഴവക്കില്‍ വെച്ച് കൊന്നു. കുഞ്ഞുങ്ങളേയും മറ്റു അവശിഷ്ട്ടങ്ങളും പുഴയോരത്ത് ഉപേക്ഷിക്കുകയും ചെയ്തു.

പുലര്‍ച്ചെ 7 നും 9 നും ഇടയ്ക്കാണ് സംഭവം. ചങ്ങനക്കാട്ടില്‍ ഷൗക്കത്തിന്റേത് ഫാം. ഇയാള്‍ സ്ഥലത്തുണ്ടായിരുന്നില്ല. മറ്റൊരാളെ നോക്കാന്‍ ഏല്‍പ്പിച്ചിരിക്കുകയായിരുന്നു. ഇവര്‍ രാവിലെ ഭക്ഷണം നല്‍കി മടങ്ങിയ ശേഷമാണ് മോഷണം നടന്നിട്ടുള്ളത്. 6 കിലോയോളം തൂക്കം വരുന്ന 20 ലധികം മുയലുകള്‍ ഫാമിലുണ്ട്. പ്രദേശത്തെ സാമൂഹ്യ വിരുദ്ധരുടെ വിളയാട്ടം തടയുന്നതിന് നടപടികളുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.