പുലിപ്പേടിയിൽ മുണ്ടൂർ, കരിമ്പ പഞ്ചായത്തിലെ ഗ്രാമങ്ങൾ. പനത്തോട്ടം, മീൻകുളം ഭാഗങ്ങളിൽ മുപ്പതിലധികം വളർത്തുമൃഗങ്ങളെ പുലി കൊന്നതായി നാട്ടുകാർ.

ജനവാസമേഖലയിൽ തുടർച്ചയായി പുലി എത്തിയിട്ടും പിടികൂടാൻ വനംവകുപ്പ് നടപടി സ്വീകരിക്കുന്നില്ലെന്ന് ജനങ്ങളുടെ പരാതി. മുണ്ടൂർ/കരിമ്പ പഞ്ചായത്തിലെ മുട്ടിയൻകാട്,കളപ്പാറ, പനത്തോട്ടം, മീൻകുളം, മണ്ണിൻകാട്‌, കാവുപറമ്പ്, വടക്കന്റെ കാട്, എന്നീ മേഖലയിൽ 30ലധികം വളർത്തു മൃഗങ്ങളെ പുലി കൊന്നു തിന്നതായും ഇപ്പോൾ വളർത്തുമൃഗങ്ങൾക്കു നേരെയാണ് ആക്രമണമെങ്കിൽ നാളെ മനുഷ്യർക്കു നേരെയാകുമോ എന്ന ഭയമാണ് ഞങ്ങൾക്കെന്നും ഈ പ്രദേശത്തുകാർ പറയുന്നു. സന്ധ്യയായാൽ

വീടിനു പുറത്തിറങ്ങാൻ പോലും ആളുകൾ ഭയപ്പെടുന്നു. പണിക്കു പോകുന്നവർ ഭീതിയിലാണ്. വളർത്തു മൃഗങ്ങളെ പുലി നേരിൽ കൊണ്ടുപോകുന്ന വിവരം വനം വകുപ്പിനോട് പറഞ്ഞപ്പോൾ അത്കാ ട്ടുപൂച്ചയായിരിക്കുമെന്ന് പറഞ്ഞ് നിസ്സാരമാക്കുകയാണ് ചെയ്തതെന്നും ഇവർക്ക് പരാതിയുണ്ട്. വന്യമൃഗ ശല്യം രൂക്ഷമായ കല്ലടിക്കോട്,കാഞ്ഞിക്കുളം,മുണ്ടൂർ മേഖലയിൽ പാവപ്പെട്ടജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷയൊരുക്കണമെന്ന് കോൺഗ്രസ് കരിമ്പ മണ്ഡലം പ്രസിഡന്റ് കെ.കെ.ചന്ദ്രൻ, ബിജെപി മുണ്ടൂർ(വെസ്റ്റ്) പഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് എന്നിവർ ആവശ്യപ്പെട്ടു.