എസ്.എസ്.എൽ.സി പരീക്ഷ. ഇടക്കുർശ്ശിയില്‍ ഒരു വീട്ടിൽ ഇരട്ട വിജയം.

എസ്.എസ്.എൽ.സി പരീക്ഷയിൽ ഇരട്ടകൾക്ക്‌ എ പ്ലസ്‌ തിളക്കത്തോടെ വിജയം. കല്ലടിക്കോട് ബിസിനസ് നടത്തുന്ന ഇടക്കുർശ്ശി കിഴക്കയിൽ ജെയ്സൺ ആന്റണി സിന്ധു ദമ്പതികളുടെ മക്കൾ നയന, നന്ദന എന്നീ ഇരട്ട കുട്ടികൾക്കാണ് എ പ്ലസ്‌. ഇരുവരും പള്ളിക്കുറുപ്പ് ശബരി ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥിനികളാണ്. ഇവരുടെ മൂത്ത സഹോദരി നമിതയും സമ്പൂർണ്ണ എ

പ്ലസ് നേടിയിരുന്നു. വിദ്യാർത്ഥിനികളെ എം എസ് എഫ് കരിമ്പ പഞ്ചായത്ത്‌ കമ്മിറ്റി അനുമോദിച്ചു. ജില്ലാ എം എസ് എഫ് സെക്രട്ടറി ശാക്കിർ കരിമ്പ, മണ്ഡലം എം എസ് എഫ് ജനറൽ സെക്രട്ടറി അൽത്താഫ് കരിമ്പ, അസ്‌ലം മാപ്പിളസ്കൂൾ, റിയാസ് പറക്കാട്, മുഹമ്മദ്‌ ജാസിൽ, അംറാസ് ചെറുള്ളി എന്നിവർ പങ്കെടുത്തു.