കാരാകുര്‍ശ്ശി പെരിമ്പടാരി സ്വദേശികള്‍ക്കുള്‍പ്പെടെ ജില്ലയില്‍ 14 പേര്‍ക്ക് കോവിഡ്.

പാലക്കാട് ജില്ലയിൽ ഇന്ന് 14 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ രണ്ടു പേർ വീതം കളമശ്ശേരി മെഡിക്കൽ കോളേജിലും കോഴിക്കോട് മെഡിക്കൽ കോളജിലും ചികിത്സയിലാണ്. ജില്ലയിൽ ഇന്ന് 68 പേർ രോഗമുക്തി നേടിയതായും അധികൃതർ അറിയിച്ചു. സൗദിയില്‍ നിന്നും വന്ന കാരാകുറുശ്ശി സ്വദേശി

(33 പുരുഷൻ), പെരിമ്പടാരി സ്വദേശി(32 പുരുഷൻ), ഖത്തറില്‍ നിന്നും വന്ന കാരാകുറുശ്ശി സ്വദേശി (37 പുരുഷൻ) എന്നിവരുള്‍പ്പെടെ 14 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹം കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. എറണാകുളത്ത് ചികിത്സയിലുള്ള നാലുപേരെ ഇന്ന് പാലക്കാട് ജില്ലയിലേക്ക് മാറ്റും. ഇതോടെ ജില്ലയിൽ ചികിത്സയിലുള്ള വരുടെ എണ്ണം 191 ആകും.