കല്ലടിക്കോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ഇന്ന് നടത്തിയ ആന്റിജെൻ പരിശോധനയിൽ 10 പോസിറ്റീവ് കേസുകൾ.

കോവിഡ് ഭീതി ഒഴിയാത്ത കല്ലടിക്കോട്, കുടുംബാരോഗ്യ കേന്ദ്രത്തിൽ ശനിയാഴ്ച നടത്തിയ അഞ്ചാം ഘട്ട ആന്റിജൻ ടെസ്റ്റിൽ 104 പേരെ പരിശോധിച്ചപ്പോൾ 10 പേരുടെ ഫലം പോസിറ്റീവായി. ഇതിൽ ഏഴ് എണ്ണം സമ്പർക്കം വഴിയാണ്. കരിമ്പ പഞ്ചായത്ത് 7, മുണ്ടൂർ 2, കോങ്ങാട് 1 എന്നിങ്ങനെയാണ് കേസുകൾ. രോഗ വ്യാപനം നിയന്ത്രണ വിധേയമാകാത്തതിനാൽ സുരക്ഷാ ക്രമീകരണങ്ങൾ

ശക്തമാക്കാൻ ആരോഗ്യ വകുപ്പ് കൂടുതൽ നടപടികളിലേക്ക് കടക്കും. കഴിഞ്ഞ ദിവസം കരിമ്പ പഞ്ചായത്തിലെ ഒമ്പതാം വാർഡ് അടച്ചിരുന്നു. ടി.ബി.ജംഗ്ഷൻ മുതൽ തുപ്പനാട് പാലം വരെ ഇപ്പോള്‍ വിജനമാണ്.  കോവിഡ് പടരുന്ന സാഹചര്യത്തിൽ ബന്ധു വീടുകളിലെ സന്ദർശനം, അതിഥി സൽക്കാരമടക്കമുളളവ ഒഴിവാക്കണമെന്നും അത്യാവശ്യങ്ങൾക്കല്ലാതെ ആരും പുറത്തിറങ്ങരുതെന്നും മെഡിക്കൽ ഓഫീസർ ഡോ.ബോബി മാണി അറിയിച്ചു.