പുന്നയില്‍ നൗഷാദിന്റെ ഒന്നാം രക്തസാക്ഷിത്വദിനം ആചരിച്ചു.

തൃശൂര്‍ ചാവക്കാട് വെട്ടിക്കൊലപ്പെടുത്തിയ യൂത്ത് കോണ്‍ഗ്രസ്സ് നേതാവ് പുന്നയില്‍ നൗഷാദിന്റെ ഒന്നാം രക്തസാക്ഷിത്വദിനം ആചരിച്ചു. യൂത്ത് കോണ്‍ഗ്രസ്സ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ബ്ലോക്ക് കോണ്‍ഗ്രസ്സ് ഓഫീസില്‍ വെച്ച്

നടന്ന അനുസ്മരണ യോഗം നിയോജകമണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് ഗിരീഷ് ഗുപ്ത ഉദ്ഘാടനം ചെയ്യ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ രാജന്‍ ആമ്പാടത്ത്,കബീര്‍ ചങ്ങലീരി,ജീയന്റോ ജോണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.