പാലക്കാട് ജില്ലയിൽ ഇന്ന് 47 പേർക്ക് കൊവിഡ്.

പാലക്കാട് ജില്ലയിൽ ഇന്ന് 47 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 22 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 8 പേർ, വിവിധ രാജ്യങ്ങളിൽ നിന്ന് വന്ന 13 പേർ, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 4 പേർ എന്നിവർ ഉൾപ്പെടും. 42 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ

അറിയിച്ചു. യുഎഇയില്‍ നിന്നും വന്ന മണ്ണാർക്കാട് സ്വദേശി (27 പുരുഷൻ). ഇദ്ദേഹം മലപ്പുറം ജില്ലയിൽ ചികിത്സയിലാണ്. കർണാടകയില്‍ നിന്നും വന്ന അഗളി സ്വദേശികൾ (25,24 പുരുഷന്മാർ) ജൂലൈ 17 ന് രോഗം സ്ഥിരീകരിച്ച കാരാകുർശി സ്വദേശിയുടെ സമ്പർക്കത്തിൽ ഉൾപ്പെട്ട കാരാകുർശി സ്വദേശി (47 പുരുഷൻ) തുടങ്ങി 47 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 411 ആയി.

Related