സ്വാതന്ത്ര്യ ദിനത്തിൽ ബ്ലഡ് ഡോണേഴ്സ് കേരളയുടെ നേതൃത്വത്തിൽ രക്ത ദാനം നടത്തി.

ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ ധീര ദേശാഭിമാനികൾക്ക് ആദരവ് സമർപ്പിച്ച് സ്വാതന്ത്ര്യ ദിനത്തിൽ ബ്ലഡ് ഡോണേഴ്സ് കേരളയുടെ നേതൃത്വത്തിൽ രക്ത ദാനം നടത്തി. മണ്ണാർക്കാട് താലൂക്ക് ആശുപത്രി ബ്ലഡ് ബാങ്കിലേക്ക് ബ്ലഡ് ഡോണേഴ്സ് കേരള ജില്ല സെക്രട്ടറി അസ്ലം അച്ചുവിൻ്റെ

നേത്യത്വത്തിലാണ് ക്യാമ്പ് നടത്തിയത്. മുപ്പതോളം പേരാണ് ക്യാമ്പിൽ രജിസ്റ്റർ ചെയ്തത്. ഇതിൽ 17 പേർ രക്തം നൽകി. 18 വയസ്സ് തികഞ്ഞ അസ്ജയും ക്യാമ്പിൽ തന്റെ ആദ്യ രക്തദാനം നല്കാനെത്തിയിരുന്നു. ക്യാമ്പിന് സേവ് മണ്ണാർക്കാട് ജനകീയ കൂട്ടായ്മയും പിന്തുണ അറിയിച്ചെത്തി.

Related