പഠന മികവ് പുലര്‍ത്തിയ ബാങ്ക് പരിധിയിലെ 25 വിദ്യാര്‍ത്ഥികളുടെ ബിരുദ പഠന ചിലവ് മണ്ണാര്‍ക്കാട് റൂറല്‍ ബാങ്ക് വഹിക്കും. യൂണിവേഴ്‌സല്‍ കോളേജുമായി സഹകരിച്ച് സ്‌ക്കോളര്‍ഷിപ്പ് നല്‍കുന്നു.

മണ്ണാർക്കാട് റൂറൽ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ പഠന മികവ് പുലർത്തിയ വിദ്യാർത്ഥികൾക്ക് ഉപരി പഠനത്തിനായി സ്കോളർഷിപ് നൽകുന്നു. സംസ്ഥാന അവാർഡ് നേടിയ മികച്ച വിദ്യാഭ്യാസ സ്ഥാപനമായ യൂണിവേഴ്സൽ ആർട്സ് &സയൻസ് കോളേജിലാണ് വിവിധ ബിരുദം കോഴ്‌സുകളിലേക്ക്

ബാങ്ക് പഠന സൗകര്യമൊരുക്കുന്നത്. ബാങ്കിന്റെ പ്രവർത്തന പരിധിയിലുള്ള പ്ലസ്ടു വിജയികൾക്കാണ് മാർക്കിന്റെയും, കുടുംബ വരുമാനത്തിന്റെയും അടിസ്ഥാനത്തിൽ സ്കോളർഷിപ് നൽകുക. ഇതിനുള്ള അപേക്ഷകൾ സെപ്റ്റംബർ 15 ന് മുമ്പായി സമർപ്പിക്കണമെന്ന് റൂറൽ ബാങ്ക് സെക്രട്ടറി എം. പുരുഷോത്തമൻ അറിയിച്ചു.

Related