സ്വാതന്ത്ര്യ ദിന സന്ദേശം നൽകി എം എൽ എ എൻ. ഷംസുദ്ധീൻ.

കോവിഡ് പ്രതിരോധത്തിനിടയിലും മണ്ണാർക്കാടിന് സ്വാതന്ത്ര്യ ദിന സന്ദേശം നൽകി എം എൽ എ എൻ. ഷംസുദ്ധീൻ. ക്വാറന്റൈനിൽ കഴിയുന്ന സാഹചര്യമായതിനാൽ തിരൂരിലെ തന്റെ വസതിയിൽ നിന്നാണ് അദ്ദേഹം നാട്ടിലെ ജനങ്ങൾക്ക് സ്വാതന്ത്ര്യ ദിന സന്ദേശവും, ആശംസയും നൽകിയത്. സ്വാതന്ത്ര്യ സമര സേനാനികളെയും, രാഷ്ട്ര ശില്പികളെയും സ്മരിക്കുന്നതിനൊപ്പം അവർ ഉയർത്തി പിടിച്ച മൂല്യങ്ങൾ നില നിർത്താൻ പ്രതിജ്ഞ പുതുക്കണമെന്ന്

എംഎൽഎ പറഞ്ഞു. രാജ്യത്തിന്റെ ബഹുസ്വരതയെ തകർക്കുന്ന ശക്‌തികൾക്കെതിരെ ഐക്യപ്പെടണം. ഇന്ത്യയുടെ ക്ഷേമ ഐശ്വര്യങ്ങളെ നില നിർത്താനുള്ള ഉത്തരവാദിത്തം നമുക്കുണ്ടെന്നും എംഎൽഎ പറഞ്ഞു. ഒൻപത് വർഷമായി പതാക ഉയർത്താനുള്ള അവസരം ലഭിച്ച തനിക്ക് ഈ വർഷം അത് നഷ്ടമായതിന്റെ സങ്കടം അദ്ദേഹം പങ്കുവച്ചു. കോവിഡ് വ്യാപന നിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ ഏറെ ജാഗരൂകരാവണമെന്നും ഷംസുദീൻ പറഞ്ഞു.

Related