കിംസ് അല്‍ശിഫയില്‍ സ്വാതന്ത്ര്യ ദിനാഘോഷവും ആദരവും.

പെരിന്തല്‍മണ്ണ കിംസ് അല്‍ശിഫയില്‍ രാജ്യത്തിന്റെ 74 മത് സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. കിംസ് അല്‍ശിഫ ഡെപ്യുട്ടി മെഡിക്കല്‍ സൂപ്രണ്ട് ഡോ. മുഹമ്മദ് യഹിയ പതാക ഉയര്‍ത്തി. ഓര്‍ത്തോ വിഭാഗം മേധാവി ഡോ. ഇ.ജി മോഹന്‍കുമാര്‍ സ്വാതന്ത്ര്യദിന സന്ദേശം കൈമാറി. കരിപ്പൂര്‍ വിമാനാപകടത്തില്‍ പരിക്കേറ്റവര്‍ക്ക് കൃത്യ സമയത്ത് വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കുന്നതിന് വേണ്ടി പ്രേയത്‌നിച്ച ഡോക്ടര്‍മാര്‍, നഴ്‌സസ്, പാരാമെഡിക്കല്‍, അഡ്മിനിസ്‌ട്രേഷന്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്ക് ചടങ്ങില്‍ ആദരം അര്‍പ്പിച്ചു. ഡോ. മുഹമ്മദ് അബ്ദുല്‍ നാസര്‍ ഇ.കെ ആശംസകളര്‍പ്പിച്ച

ചടങ്ങില്‍ ഡോ. അബ്ദുള്ള ഖലീല്‍, ഡോ. സജു സേവ്യര്‍, ഡോ. ജാഫര്‍ സി.പി, ഡോ. പ്രേംകുമാര്‍, ഡോ. ശാഹുല്‍ ഹമീദ്, ഡോ. സുനി കെ അക്ബര്‍, ഡോ. ഫാത്തിമ കൊനാരി എന്നിവര്‍ സന്നിഹിതരായിരുന്നു. യുണിറ്റ് ഹെഡ് പ്രിയന്‍ കെ.സി സ്വാഗതം പറഞ്ഞ ചടങ്ങില്‍ ജനറല്‍ മാനേജര്‍ സി. സതീഷ് നന്ദിയും പറഞ്ഞു. ദിനാഘോഷത്തിന്റെ ഭാഗമായി 1999 രൂപക്ക് സമ്പൂര്‍ണ്ണ ഹെല്‍ത്ത് ചെക്കപ്പ് പാക്കേജുകളും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9446913000, 04933299130 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Related