പാലക്കാട് ജില്ലയിൽ ഇന്ന് 74 പേർക്ക് കൊവിഡ്.

പാലക്കാട് ജില്ലയിൽ ഇന്ന് 74 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 42 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 16 പേർ, വിവിധ രാജ്യങ്ങളിൽ നിന്ന് വന്ന 8 പേർ, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 7 പേർ ഒരു ആരോഗ്യ പ്രവർത്തക എന്നിവർ ഉൾപ്പെടും. 92 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു. യുഎഇയില്‍ നിന്നും വന്ന പാലക്കായം സ്വദേശി (25 പുരുഷൻ) ബഹ്റൈനില്‍ നിന്നും വന്ന കാരാക്കുറുശ്ശി സ്വദേശി (24 പുരുഷൻ), ആന്ധ്ര പ്രദേശില്‍ നിന്നും

വന്ന കാഞ്ഞിരപ്പുഴ സ്വദേശി (30 പുരുഷൻ), തമിഴ്നാട്ടില്‍ നിന്നും വന്ന ആനക്കട്ടി സ്വദേശികൾ (25, 50 പുരുഷന്മാർ), ഉറവിടം വ്യക്തമല്ലാത്ത രോഗബാധിയുള്ള തെങ്കര സ്വദേശികൾ (49 പുരുഷൻ, 45 സ്ത്രീ), അട്ടപ്പാടി സ്വദേശി (21 സ്ത്രീ) സമ്പർക്കത്തിലൂടെ കുമരംപുത്തൂർ സ്വദേശികളായ ആറുപേർ (15 ആൺകുട്ടി, 19,67,46 പുരുഷന്മാർ, 41,59 സ്ത്രീകൾ), മണ്ണാർക്കാട് സ്വദേശികൾ (26 സ്ത്രീ ,50 പുരുഷൻ), അലനല്ലൂർ സ്വദേശി (58,62 സ്ത്രീകൾ), അഗളി സ്വദേശി (27 പുരുഷൻ) തുടങ്ങി 74 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 925 ആയി.

Related