കോവിഡ് പ്രതിരോധത്തിനായി എംഎൽഎ ഫണ്ടിൽ നിന്ന് 22 ലക്ഷം രൂപ അനുവദിച്ചു.

മണ്ണാർക്കാട് കോവിഡ് പ്രതിരോധത്തിനായി എംഎൽഎ ഫണ്ടിൽ നിന്ന് 22 ലക്ഷം രൂപ അനുവദിച്ചു. എൻ.ഷംസുദ്ദീന്റെ ആസ്തി, പ്രാദേശിക വികസന ഫണ്ടുകളിൽ നിന്നാണ്‌ മണ്ഡലത്തിലെ അലോപ്പതി, ആയുർവേദ ആശുപത്രികൾക്കായി 22 ലക്ഷം രൂപ അനുവദിച്ചത്. ഇതിൽ മണ്ണാർക്കാട് താലൂക്കാശുപത്രിയിൽ സെൻട്രലൈസ്ഡ് മെഡിക്കൽ ഗ്യാസ് പൈപ്പ് ലൈൻ സിസ്റ്റം സ്ഥാപിക്കുന്നതിനായി 15 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. അട്ടപ്പാടി

കോട്ടത്തറ ഗവണ്മെന്റ് ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ മാസ്ക്, ഗ്ലൗസ്, സാനിറ്റെയ്സർ, ഫേസ് ഷീൽഡ്, എന്നിവ വാങ്ങുന്നതിന് 5 ലക്ഷം രൂപയും, മണ്ഡലത്തിലെ ആയുർവേദ ആശുപത്രികളിലെ ജീവനക്കാർക്ക് ഉപയോഗിക്കുന്നതിനായി മാസ്ക്,ഗ്ലൗസ്,സാനിറ്റെയ്സർ, എന്നിവക്ക് 2 ലക്ഷം രൂപയും അനുവദിച്ചതായി എൻ.ഷംസുദ്ദീൻ എംഎൽഎ അറിയിച്ചു. പാലക്കാട്‌ ഡിഎംഒ നിർവഹണ ഉദ്യോഗസ്ഥയായി ഇക്കാര്യങ്ങൾ ഉടനടി പൂർത്തീകരിക്കുമെന്നും എംഎൽഎ അറിയിച്ചു.

Related